ജില്ലാ പൊലീസ് മേധാവി പി.നിധിൻ രാജ് പരവനടുക്കം സ്നേഹാലയം സന്ദർശിച്ചു

കാസർകോട്:ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജ് പരവനടുക്കം സ്നേഹാലയം സന്ദർശിച്ചു.സ്നേഹാലയത്തിൽ നടന്ന സ്നേഹ സായന്തനം പരിപാടി അദ്ദേഹം ഉൽഘാടനം ചെയ്തു.മെർച്ചന്റ്സ് വനിതാ വിങ് ജില്ലാ ജനറൽ സെക്രട്ടറി കമറുന്നീസ കടവത്ത് അധ്യക്ഷത വഹിച്ചു. ചാരിറ്റി പ്രവർത്തക സുഹറ അഷ്‌റഫ് ,മെർച്ചന്റ്സ് വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് സുചിത്ര പിള്ള പ്രസംഗിച്ചു. സ്നേഹാലയം സൂപ്രണ്ട് എസ് .എസ് അരുൺ സ്വാഗതവും മാട്രൻ സുനിത നന്ദിയും പറഞ്ഞു.തുടർന്ന് അന്തേവാസികൾക്ക് ജില്ലാ പൊലീസ് മേധാവി യുടെ നേതൃത്വത്തിൽ മധുരപലഹാര വിതരണം നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍, അന്വേഷണ സംഘം പരിശോധിച്ചത് നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍
ബേവിഞ്ചയില്‍ നിന്നു 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കവര്‍ച്ച പതിവാക്കിയ സംഘം, ബേക്കലിലും കേസ്
Scroll to top

You cannot copy content of this page