നീലേശ്വരത്തെ ആകാശപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ അപവാദ പ്രചരണം:സാഗർ ചാത്തമത്ത്

നീലേശ്വരം :ഹൈവേ വികസത്തിന്റെ ഭാഗമായി നീലേശ്വരത്ത് നടക്കുന്ന ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്നും ബിജെപിക്കെതിരെ നടക്കുന്ന അനാവശ്യ അപവാദപ്രചരത്തെ ബിജെപി മണ്ഡലം പ്രസിഡന്റ് സാഗർ ചാത്തമത്ത് പരിഹസിച്ചു. നീലേശ്വരത്തെ ജനങ്ങൾ ദേശീയപാത വികസനവുമായിബന്ധപ്പെട്ടു അഭിമുഖീക രിക്കുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടി സർവ്വകക്ഷി സംഘം ഡൽഹിയിൽ ചെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയുമായി ചർച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ ക്രമീകരിച്ചുകൊണ്ട് നീലേശ്വരത്തെ പുഴക്ക് പുതിയ പാലം ഉൾപ്പെടെ ആവശ്യങ്ങൾ കേന്ദ്രത്തിൽ നിന്നും നേടിയെടുക്കുകയും ചെയ്തിട്ടും ആകാശപാതക്ക് തടസ്സം ബിജെപി ആണെന്ന് വ്യാജപ്രചരണം ചിലർ നടത്തുകയാണെന്ന് അറിയിയിപ്പിൽ അദ്ദേഹം പറഞ്ഞു.ദേശീയപാതയുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ് ജനകീയ സമര സമിതി ആകാശപാത എന്ന ആവശ്യവുമായി സമര രംഗത്ത് വന്നത്.

ബിജെപി ഒരു ജനകീയ സമരത്തെ എതിർക്കാനോ ,അപഹസിക്കാനോ വില കുറച്ച് കാണാനോ തയ്യാറല്ല, പക്ഷേ സമരത്തിലെ ചില വ്യക്തികൾ ബിജെപിക്കെതിരെ അനാവശ്യമായ പ്രചരണം അഴിച്ചുവിട്ടു കൊണ്ട് ആരും അറിയാതെ ബിജെപിയുടെ ഉന്നത നേതാക്കളെ കാണുകയും , കേന്ദ്രമന്ത്രി ഇടപെട്ട കാര്യങ്ങൾ അവരെ അറിയിക്കാതെ ആകാശപാത നേടിയെടുക്കാം എന്ന വ്യാജ പ്രചരണം നടത്തുകയും, മറുവശത്ത് ബിജെപി വികസനത്തിന് എതിരെ എന്ന് വരുത്തി തീർക്കുകയും ചെയ്യുന്നു . വികസന പ്രവർത്തനങ്ങളിൽ കേരളത്തിന്റെചുമതല വഹിക്കുന്ന പി കെ കൃഷ്ണദാസുമായി ബന്ധപ്പെട്ടു കൊണ്ട് കേന്ദ്രത്തിന്റെ വിദഗ്ധ സംഘത്തെ നീലേശ്വരത്ത് കൊണ്ടുവരാനും മണ്ണ് പരിശോധന നടത്താനും ബിജെപി മുൻ കൈ എടുത്ത് പ്രവർത്തിച്ച് വരികയാണ്.

പരിശോധനയിൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം കണ്ടെത്തിയാൽ ആകാശപാത നിർമ്മാണത്തിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുവാൻ ബിജെപിക്ക് സാധിക്കുമെന്ന കാര്യം കുപ്രചരണം നടത്തുന്നവർ മനസ്സിലാക്കണമെന്നും, അല്ലാത്തപക്ഷം കേന്ദ്രമന്ത്രിയിൽ നിന്ന് ലഭിച്ച ഉറപ്പുമായി ദേശീയപാത വികസനം മുന്നോട്ടു പോകുമെന്നും സാഗർ ചാത്തമത്ത് വ്യക്തമാക്കി. നാടിനെ ബാധിക്കുന്ന ഒരു വിഷയം ഉണ്ടാകുമ്പോൾ എല്ലാ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും ചേർന്ന് സർവകക്ഷി സംഘം രൂപികരിക്കുന്നത് സ്വാഭാവികമാണ് അത്തരം സംഘങ്ങളാണ് മന്ത്രിമാരെയും മറ്റു ബന്ധപ്പെട്ട ഭരണാധികാരികളെയും കാണുന്നത് .അതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി യും സർവകക്ഷി സംഘംത്തിൽ ചേർന്ന് കേന്ദ്രമന്ത്രിയെ കണ്ടത് ഇതിനെ വലിയൊരു അപരാധമായിട്ടും, അഴിമതിയായിട്ടും,ജനകീയ സമര സമിതി ചിത്രീകരിക്കുന്നത് ജനാധിപത്യ രാജ്യത്തിലെ രാഷ്ട്രീയകക്ഷികൾ ചെയ്യുന്ന പ്രവർത്തികളോടുള്ള പുച്ഛമനോഭാവം ആയിട്ട് മാത്രമേ കാണാൻ സാധിക്കൂ .

നരേന്ദ്രമോഡി സർക്കാർ രാജ്യത്ത് നടക്കുന്ന വികസന ങ്ങളുടെ ഭാഗമായിട്ടാണ് നീലേശ്വരത്തെയും ദേശീയപാത വികസിപ്പിക്കുന്നത് എന്ന കാര്യം മറച്ച് വെച്ചാണ് ചിലർ ബിജെപി വികസന വിരോധികൾ എന്ന് പറഞ്ഞുകൊണ്ട് അനാവശ്യമായി ബിജെപി വിരോധം ഇവിടെ പ്രകടിപ്പിക്കുന്നത്. ഇത് ജനങ്ങളുടെ ഇടയിൽ എക്കാലവും വിലപ്പോകില്ല എന്ന് കാലം തെളിയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി
Scroll to top

You cannot copy content of this page