തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബിജെപിയിലെ ആര്‍ സുഗതനെതിരെയുള്ള കാപ്പാ കേസ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലിലായിരുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടു കോണം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെയുള്ള കാപ്പ കേസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.
കോടതി നടപടി ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപിക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
സുഗതനെതിരെയുള്ള കാപ്പ കേസ് റദ്ദാക്കണമെന്ന് സുഗതന്റെ ഭാര്യ അശ്വതിയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.
തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ ഭൂരിപക്ഷം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് സുഗതന്റെ അറസ്റ്റെന്നു പരാതിക്കാരി വാദിച്ചു. കാപ്പ കേസില്‍ കുടുക്കി സുഗതനെ അറസ്റ്റു ചെയ്തത് നിയമങ്ങള്‍ പാലിച്ചല്ലെന്നും അപേക്ഷയില്‍ പറഞ്ഞു.
സുഗതനെതിരെയുള്ള കൊലപാതകമടക്കമുള്ള കേസുകളുടെ പശ്ചാത്തലത്തിലാണ് സുഗതനെ കാപ്പ അനുസരിച്ച് അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടായത്. അറസ്റ്റിനെത്തിയ പൊലീസിനെതിരെ അക്രമവും പൊലീസ് വെടിവെപ്പും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി
ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍, അന്വേഷണ സംഘം പരിശോധിച്ചത് നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍
Scroll to top

You cannot copy content of this page