ഗാന്ധിജയന്തി വാരാഘോഷം; ക്വിസ് മത്സരം എട്ടിന്

കാസര്‍കോട്: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവരം പൊതുജന സമ്പര്‍ക്ക വകുപ്പ് ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ എട്ടിന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ രാവിലെ 10.30 ന് ഹൈസ്‌കൂള്‍ വിഭാഗം മത്സരവും ഉച്ചയ്ക്ക് രണ്ടിന് കോളേജ് വിഭാഗം മത്സരവും നടക്കും. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് പരമാവധി രണ്ട് പേര്‍ അടങ്ങുന്ന രണ്ട് ടീമുകള്‍ക്ക് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ [email protected] എന്ന ഇ മെയില്‍ രജിസ്റ്റര്‍ ചെയ്യണം. പേര്, വിദ്യാഭ്യാസ സ്ഥാപനം, മത്സര വിഭാഗം, മത്സര ഇനം, ഫോണ്‍ നമ്പര്‍, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചു പ്രസംഗ മത്സരം ഒന്‍പതിന്
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവരം പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരം ഒക്ടോബര്‍ ഒന്‍പതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. 10.30 ന് ഹൈസ്‌കൂള്‍ വിഭാഗം മത്സരവും രണ്ടിന് കോളേജ് വിഭാഗം മത്സരവും നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. പേര്, വിദ്യാഭ്യാസ സ്ഥാപനം, മത്സര വിഭാഗം, മത്സര ഇനം, ഫോണ്‍ നമ്പര്‍, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി
ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍, അന്വേഷണ സംഘം പരിശോധിച്ചത് നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍
Scroll to top

You cannot copy content of this page