കാസർകോട്: പൊലീസ് സ്റ്റേഷനു സമീപം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ഉടുമുണ്ടു പൊക്കി നഗ്നത പ്രദര്‍ശിപ്പിച്ച ആൾ അറസ്റ്റില്‍. കളത്തൂര്‍, ഇച്ചിലംപാടി, നെല്ലിയടുക്കത്തെഎ.ബി.അബൂബക്കറി(66)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്‌ടര്‍ കയ്യോടെ പിടികൂടിയത്. കേസ്സെടുത്തശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു.
ഇന്നലെ ഉച്ചയ്‌ക്കാണ് കേസിനാസ്‌പദമായ സംഭവം. സ്കൂൾ ഇന്റര്‍വെല്‍ സമയത്ത് പൊലീസ് സ്റ്റേഷനും വില്ലേജ് ഓഫീസിനും സമീപത്തുള്ള റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്കു നേരെയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. സംഭവം കണ്ട വിദ്യാര്‍ത്ഥിനികള്‍ കൂക്കിവിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പൊലീസറിഞ്ഞത്. ഉടന്‍ തന്നെ 66കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
