പൊവ്വലിലെ കവര്‍ച്ച; ചെര്‍ക്കള, ബാലടുക്ക സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: മുളിയാര്‍, പൊവ്വലിലെ പി.എ കോംപ്ലക്‌സിലെ ക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറന്ന് ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും കവര്‍ച്ച ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. ചെര്‍ക്കള, ബാലടുക്ക സ്വദേശി ഹനീഫ (52)യെയാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ഫെബ്രുവരി 25ന് രാവിലെ 11നും രാത്രി 11 മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയും ഹോട്ടല്‍ ജീവനക്കാരനുമായ റിഹാന്‍ അഷ്‌റഫിന്റെ മുറിയിലാണ് കവര്‍ച്ച നടന്നത്. പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന ലാപ് ടോപ്, ചാര്‍ജ്ജര്‍, മൈക്രോ ഫോണ്‍ എന്നിവ കവര്‍ച്ച ചെയ്തുവെന്നാണ് കേസ്. ജോലിക്കു പോയ റിഹാന്‍ രാത്രി തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഒരാഴ്ചക്കുള്ളില്‍ കവര്‍ച്ചക്കാരനെ കണ്ടെത്തി അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page