കാസര്‍കോട്: കാസര്‍കോട്ടെ പുതിയ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ സ്വീകരിക്കാന്‍ പടിയിറങ്ങിയ കലക്ടര്‍ കെ ഇമ്പശേഖര്‍ എത്തിയത് കുടുംബസമേതം.

കഴിഞ്ഞ ദിവസമാണ് കാസര്‍കോട് ജില്ലാ കലക്ടര്‍ പദവിയില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കെ ഇമ്പശേഖറിനെ മാറ്റിയത്. പുതിയ കലക്ടറായി നിയമിതനായ തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തിങ്കളാഴ്ച ചാര്‍ജ്ജെടുക്കമെന്നാണ് അറിയിച്ചിരുന്നത്. ഇതു പ്രകാരം കാസര്‍കോടിനോട് വിട പറയുന്ന കലക്ടര്‍ക്ക് ജീവനക്കാര്‍ കഴിഞ്ഞ ദിവസം തന്നെ യാത്രയയപ്പ് നല്‍കിയിരുന്നു. എന്നാല്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ചാര്‍ജ്ജെടുക്കുന്നത് ചൊവ്വാഴ്ച ആയിരിക്കുമെന്ന് പിന്നീടാണ് അറിയിച്ചത്.







