കാസര്‍കോട്: കടയില്‍ ഐസ്‌ക്രീം വാങ്ങാന്‍ എത്തിയ പതിമൂന്നു കാരിയെ ശാരീരികമായി ഉപദ്രവിച്ചതായി പരാതി. സംഭവത്തില്‍ കട ഉടമക്കെതിരെ നീലേശ്വരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പടിഞ്ഞാറ്റം, കൊഴുവല്‍, നാഗച്ചേരി സ്വദേശി വിനോദിനെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
ഫെബ്രുവരി 25ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായസംഭവം. കടയിൽ ഐസ്‌ക്രീം വാങ്ങിക്കാന്‍ എത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നുവത്രെ. ഭയം കാരണം ഇറങ്ങിപ്പോയ പെൺകുട്ടി വിവരം അടുത്ത കൂട്ടുകാരികളോട് പറഞ്ഞു. കൂട്ടുകാരികള്‍ സംഭവം അധ്യാപികമാരെ അറിയിച്ചു. തുടര്‍ന്ന് അധ്യാപികമാര്‍ വിവരം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.







