ട്രാവല്‍സ്‌ ഉടമ തെങ്ങിന്‌ മുകളില്‍ തൂങ്ങിമരിച്ച നിലയില്‍


കാസർകോട് : ട്രാവല്‍സ്‌ ഉടമയെ തെങ്ങിന്‌ മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ചെറുവത്തൂർ കാടങ്കോട്ടെ കൊക്കോട്ട്‌ തമ്പാന്‍ (62)ആണ്‌ മരിച്ചത്‌. മടക്കരയില്‍ ട്രാവലിംഗ്‌ സ്ഥാപനം നടത്തി വരികയായിരുന്നു. ഇന്നലെ രാവിലെയാണ്‌ ജഡം കണ്ടത്‌ .വീടിന്റെ ടെറസില്‍ കയറി വീടിനോട്‌ ചേര്‍ന്നുള്ള തെങ്ങില്‍ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു.പരേതരായ മൂത്തല്‍ രാമന്റെയും, കൊക്കോട്ട്‌ ജാനകിയുടെയും മകനാണ്‌.ഭാര്യ: പുതിയേടത്ത്‌ നാരായണി. സഹോദരങ്ങള്‍: അശോകന്‍, ശോഭ, പരേതനായ വിജയന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page