കേരള പ്രിന്റേഴ്സ് അസോ. ജില്ലാ സമ്മേളനം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ സമ്മേളനം കുശവന്‍കുന്നില്‍ അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. പ്രഭാകരന്‍ പതാക ഉയര്‍ത്തി. പ്രിന്റിംഗ് പ്രസ്സ് ഉടമകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അധികൃതരുടെ മുന്നില്‍ കൊണ്ടുവരുന്നതിനും പ്രശ്‌ന പരിഹാരത്തിനുമുള്ള ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ടി.പി. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.എ. അഗസ്റ്റിന്‍ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു, മറ്റ് ഉന്നത പരീക്ഷകളിലെ വിജയികളായ മെമ്പര്‍മാരുടെ മക്കളെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിനയരാജ് അനുമോദിച്ചു. ഡോക്ടറേറ്റ് നേടിയ ജില്ലാ പ്രസിഡണ്ട് ടി.പി. അശോക് കുമാറിനെ എംഎല്‍എ ഉപഹാരം നല്‍കി അനുമോദിച്ചു.
മുജീബ് അഹ്‌മദ്, എം. ജയറാം, രാജാറാം, കെ.സുധീഷ്, ജിത്തു, ശശി തൊട്ടിയില്‍, സിബി, കെ. റീജിത്ത് പ്രസംഗിച്ചു. എന്‍. കേളു നമ്പ്യാര്‍ കൈത്താങ്ങ് റിപ്പോര്‍ട്ടും റജി മാത്യു പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.എം. മുയിനുദ്ദീന്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page