കാസർകോട്ടെ ഹോട്ടലുകളില്‍ നിന്ന് പഴകിയ സാധനങ്ങള്‍ പിടികൂടി

കാസര്‍കോട്: കാസര്‍കോട് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരസഭാ പരിധിയിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും മനുഷ്യോപയോഗമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ഓഷ്യന്‍ സീ ഫുഡ്, ലെ ബാംബൂ റെസ്റ്റോറന്റ്, ഹോട്ടല്‍ ഡീലക്സ്, ചായ കഥ തുടങ്ങിയ കടകളില്‍ നിന്നാണ് പഴകിയതും മനുഷ്യോപയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. ഹെൽത്ത് ഇൻസ്പെക്ടർ മധു കെ, പി.എച്ച്.ഐമാരായ ഷീന, വൈശാഖ്, മുബഷിറ, നൗഫിയ എന്നിവരടങ്ങുന്ന സ്ക്വാഡാണ് പരിശോധന നടത്തിയത്. സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധന ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page