ചെര്‍ക്കള: ചെര്‍ക്കള മുഹിയിദ്ദീന്‍ ജമാഅത്ത് പള്ളി കമ്മിറ്റിയുടെ ഇടക്കാല ജനറല്‍ ബോഡി യോഗം ചേര്‍ന്നു. യോഗത്തില്‍ പുതിയ പ്രസിഡന്റായി സിഎം അബ്ദുല്‍ ഖാദര്‍ ഹാജിയെ ഏകകണ്‌ഠേന തിരഞ്ഞെടുത്തു.
ആദ്യ പ്രവര്‍ത്തക സമിതി യോഗം സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ബഷീര്‍ കനിയടുക്കം അധ്യക്ഷത വഹിച്ചു. കാസര്‍കോട് സംയുക്ത ഖാളിയായിരുന്ന കെ ആലിക്കുട്ടി മുസ്ലിയാര്‍ക്ക് വേണ്ടിയുള്ള അനുശോചന പ്രാര്‍ത്ഥനക്ക് ഖത്തീബ് അല്‍ ഹാഫിസ് ഷമീസ് ഖാന്‍ നാഫിഈ നേതൃത്വം നല്‍കി. വിഷയ വിശദീകരണം ട്രഷറര്‍ അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കളയും ഖാളി അനുശോചനം റെയ്ഞ്ച് സെക്രട്ടറി സിഎം മൊയ്തു മൗലവിയും നടത്തി. ജനറല്‍ സെക്രട്ടറി നാസര്‍ ചെര്‍ക്കളം സ്വാഗതവും സെക്രട്ടറി സി എച്ച് എം അഷ്‌റഫ് നന്ദിയും പറഞ്ഞു.







