കാഞ്ഞങ്ങാട്: കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീരജവാന്‍ കെ ജെ ബാബുവിനെ കാഞ്ഞങ്ങാട്ട് ആദരിച്ചു.
കാര്‍ഗില്‍ യുദ്ധമുഖത്തു ജവാനായിരുന്ന ബാബു കാഞ്ഞങ്ങാട് പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഹോംഗാഡാണിപ്പോള്‍. 1999 മെയ് മാസത്തില്‍ തുടങ്ങിയ യുദ്ധത്തില്‍ 524 വീരജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഏതാനും ധീരജവാന്മാര്‍ കേരള പൊലീസില്‍ വിവിധ സ്ഥലങ്ങളില്‍ ഇപ്പോള്‍ ഹോംഗാര്‍ഡുമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. കെ ജെ ബാബുവും അക്കൂട്ടത്തിലുണ്ട്. കാഞ്ഞങ്ങാട്ടു നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍ കെ ജെ ബാബുവിനെ ആദരിച്ചു.







