കടം വാങ്ങിയ അഞ്ചുലക്ഷം രൂപ തിരികെ നല്‍കി; നിയമ നടപടികളിൽ നിന്ന് തടിയൂരാൻ കാസർകോട് ഡി.സി.സി പ്രസിന്‍റ് പി.കെ ഫൈസൽ

കൊച്ചി: കേരള കോണ്‍ഗ്രസ്‌ നേതാവ്‌ നിയമനടപടിയുമായി മുന്നോട്ട് പോയതിന്   പിന്നാലെ കാസര്‍കോട്‌ ഡി സി സി പ്രസിഡണ്ട്‌ പി.കെ ഫൈസല്‍ കടം വാങ്ങിയ അഞ്ചു ലക്ഷം രൂപ തിരികെ നല്‍കി തടിയൂരി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂർ മണ്ഡലത്തില്‍ യു.എഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ്‌ നേതാവ്‌ എം.പി ജോസഫ്‌ ആണ്‌ ഫൈസലിനെതിരെ കോടതിയെ സമീപിച്ചത്‌. കഴിഞ്ഞ നവംബറില്‍ ഒരു മാസത്തെ കാലാവധിയില്‍ 10 ലക്ഷം രൂപ കടം നല്‍കിയെന്നും അഞ്ചു ലക്ഷം രൂപ തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ്‌ ജോസഫ്‌ കോടതിയെ സമീപിച്ചത്‌. കേസ്‌ ഡിസംബര്‍ 19 ന്‌ കോടതി പരിഗണിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ്‌ ഫൈസൽ പണം തിരികെ നല്‍കി തടിയൂരിയത്‌. കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിച്ച കോടതി ഡിസംബര്‍ 19 ന് ഹാജരാകാന്‍ പി.കെ.ഫൈസലിന് സമന്‍സ് അയച്ചിരുന്നു. 2022 നവംബര്‍ 28 ന് രണ്ടുതവണകളിലായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വാങ്ങിയത്. ജോസഫില്‍ നിന്നും 10 ലക്ഷം രൂപ ഒരു മാസത്തെ കാലാവധിയിലാണ് പി.കെ.ഫൈസല്‍ കടം വാങ്ങിയത്. പലതവണ പണം തിരിച്ചുചോദിച്ചിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് ജോസഫ് കെ.പി.സി.സി നേതാക്കള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 5 ലക്ഷം രൂപ തിരിച്ചുകൊടുത്തെങ്കിലും ബാക്കി 5 ലക്ഷം രൂപ നല്‍കാൻ ബാക്കിയുണ്ടായിരുന്നു. മുന്‍ മന്ത്രി കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവും കേരളാ കോണ്‍ഗ്രസ് നേതാവുമാണ് എം.പി ജോസഫ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page