കാസര്‍കോട്: വീട്ടില്‍ കുഴഞ്ഞുവീണ മുന്‍ പ്രവാസിയായ യുവാവ് ആശുപത്രിയില്‍ മരിച്ചു. പടുപ്പ് ഇടയിച്ചാലിലെ സലാമുദ്ദീന്‍(35) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പടുപ്പിലെ ഒരു കോഴിക്കടയില്‍ ജോലി ചെയ്യുന്ന സലാമുദ്ദീന്‍ ഉച്ചയ്ക്ക് വീട്ടിലാണ് കുഴഞ്ഞുവീണത്. ഉടന്‍ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ആറുമാസം മുമ്പാണ് സലാമുദ്ദീന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. ഇടയിച്ചാലിലെ മൊയ്തുവിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ശബാന. മക്കൾ: സെമാസ്, സെൻസ.








