കുമ്പള: മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ വിവിധ പദ്ധതികൾ നടപ്പിലാക്കിവരികയാണെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ പറഞ്ഞു. ആരിക്കാടി പ്രൈമറി ഹെൽത്ത് സെന്റർ മെയിൻ സെന്ററിൽ 55 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിനു തറക്കല്ലിടുകയായിരുന്നു അദ്ദേഹം .
താലൂക്കിലെ ആരോഗ്യമേഖലയിലെ ഒഴിവുകൾ നികത്താനുള്ള ഇടപെടലുകൾ തുടരുകയാണെന്നും കൂടുതൽ പദ്ധതികൾ നടപ്പിലാക്കുന്നതിനു സർക്കാരുമായും മന്ത്രി കെമുരളീധരനുമായും നിരന്തരമായ ഇടപെടലുകൾ നടത്തിവരികയാണെന്നുംഅഷ്‌റഫ് പറഞ്ഞു. മഞ്ചേശ്വരത്തിന്റെ കാര്യത്തിൽ മന്ത്രിയ്ക്കു അനുകൂലമായ നിലപാടാണുള്ളതെന്നു എം.എൽ.എ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.ബൽക്കീസ്,എം.പി. ഖാലിദ് , കൗസർ നൂർ ജമാൽ,സബൂറ,,നാഫിയ
സുഹ്‌റ പ്രസംഗിച്ചു.







