കാസര്‍കോട്: പഴയങ്ങാടിയില്‍ 133.43 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. മഞ്ചേശ്വരം പൊലിസ് സ്റ്റേഷന് പരിധിയിലെ ഉപ്പള, കോടിബയലിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ സെയ്ദ് റമീസ് റാസയെ ആണ് നാര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് ടീമിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
2026 മെയ് 7ന് പഴയങ്ങാടി പൊലീസ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ മാടായി, പുതിയങ്ങാടി ശാദുലി പള്ളിക്ക് സമീപത്ത് നിന്നു വാഹനത്തിലും വീട്ടിലും നടത്തിയ പരിശോധനയിൽ മയക്കുമരുന്നു പിടികൂടിയ കേസിലെ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. അന്ന് പുതിയങ്ങാടിയിലെ സിഎച്ച് ഷിഹാബിനെ ഇന്‍സ്പെക്ടറും എസ്ഐ സുഹൈലും ചേര്‍ന്ന് അറസ്റ്റു ചെയ്തിരുന്നു. റമീസ് റാസയാണ് തനിക്ക് എംഡിഎംഎ
കൈമാറിയതെന്നാണ് ഷിഹാബ് പൊലീസിനു മൊഴി നല്‍കിയിരുന്നത്. പ്രതിയെ പഴയങ്ങാടി പൊലീസിനു കൈമാറി.







