കാസര്‍കോട്: പ്രമുഖ ഭൗമശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പ് മുന്‍ ഉപ ഡയറക്ടര്‍ പ്രൊഫ വി ഗോപിനാഥന്റെ ഒന്നാം ചരമ വാര്‍ഷികവും അനുസ്മരണ യോഗവും പുരസ്ക്കാര ദാനവും 22 ന് രാവിലെ
കാസര്‍കോട് ഗവ കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തും. അനുസ്മരണ സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എം പി ഉദ്ഘാടനം ചെയ്യും. ജി ബി വത്സന് അധ്യക്ഷത വഹിക്കും.
പ്രൊഫ വി ഗോപിനാഥന് സ്മാരക പുരസ്ക്കാരം, ഡോ. തമ്പാന് മേലത്തിന്പ്രമുഖ ഭൗമ ശാസ്ത്രകാരനും ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ പി വി സുകുമാരന്‍ സമ്മാനിക്കും. ഗവ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി എസ് അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും.
ഇരുപത്തി അയ്യായിരം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ്പുരസ്ക്കാരമെന്ന് സംഘാടകര്‍ അറിയിച്ചു.
കാസര്‍കോട് മുളേളരിയ സ്വദേശിയാണ് ഡോ. തമ്പാന് മേലത്ത്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്ഡ്ഓഷ്യന് റിസര്‍ച്ച് ഡയറക്ടര്‍ ആണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ സമുദ്രങ്ങളിലെയും ധ്രുവപ്രദേശങ്ങളിലെയും ഹിമാനികളില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണമാണ് ഡോ. തമ്പാന് മേലത്തിന്റെ പ്രധാന ദൗത്യം. ഇതിനകം നിരവധി ഗവേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തവും എന്ന വിഷയത്തില്‍ ഡോ. തമ്പാന് പ്രഭാഷണം നടത്തും. കേരള ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ. വി. ഗോപിനാഥ് സ്മരണിക പ്രകാശനം നിര്‍വഹിക്കും







