കാസര്‍കോട്: വാഹനപരിശോധനയുടെ മറവില്‍ 2,96,750 രൂപ തട്ടിയെടുത്ത സംഭവത്തില്‍ എസ്ഐക്കെതിരെ വിജിലന്‍സ് കേസെടുത്തു. നിലവില്‍ ജില്ലാ പൊലീസ് ആസ്ഥാനത്തെ എസ്ഐയായ അരുണ്‍ മോഹനെതിരെയാണ് കേസെടുത്തത്. കൊല്ലം , കിളിക്കൊള്ളൂര്‍ നേതാജി നഗര്‍ സ്വദേശിയാണ്. അരുണ്‍ മോഹന്‍ നേരത്തെ മേല്‍പ്പറമ്പ്, ബേക്കല്‍, വെള്ളരിക്കുണ്ട് സ്റ്റേഷനുകളില്‍ എസ്ഐയായിരുന്നു. ഈ സമയത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഇ-ചെല്ലാന്‍ മെഷീനില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പര്തെറ്റായി രേഖപ്പെടുത്തിയും മോട്ടോര്‍ വെഹിക്കില്‍ ആക്ടുമായി ബന്ധപ്പെട്ട പെറ്റിക്കേസുകളില്‍ പൊതു ജനങ്ങള്‍ അടക്കുന്ന ഫൈന്‍ തുക പെന്റിംഗ് ആണെന്നു കാണിച്ച് രശീതി നല്കി പ്രസ്തുത പണം തട്ടിയെടുക്കുകയായിരുന്നുവെന്നും കാസര്‍കോട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് നേരത്തെ നല്കിയ റിപ്പോര്‍ട്ട് പ്രകാരം അരുണ്മോഹനനെ സസ്പെന്റ് ചെയ്തിരുന്നു. വീണ്ടും സര്‍വ്വീസില്‍ തിരിച്ചെത്തിയതോടെയാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് എസ്ഐയായി നിയമനം നല്‍കിയിരുന്നത്.







