കാസര്‍കോട്: നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന പുല്ലൂര്‍, കേളോത്ത് ദേശീയപാതയില്‍ ലോറി നിയന്ത്രണം തെറ്റി വീട്ടു മുറ്റത്തേയ്ക്ക് മറിഞ്ഞു. ഇന്നലെ (ഞായര്‍) രാത്രി യാണ് അപകടം. കാസര്‍കോട് ഭാഗത്തു നിന്നു കാഞ്ഞങ്ങാട്ടേക്കു ലോഡുമായി പോവുകയായിരുന്നു ലോറി. കേളോത്ത് വളവില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റി ശ്രീധരന് എന്നയാളുടെ വീട്ടുമുറ്റത്തേയ്ക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ മഞ്ചേശ്വരം അബ്ദുല്‍ ഷഹീദിനു പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെറുവത്തൂര്‍, മട്ടലായി ദേശീയ പാതയിലും ഇന്നു രാവിലെ അപകടം ഉണ്ടായി. പ്ലൈവുഡും കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞാണ് അപകടം. ആര്‍ക്കും പരിക്കില്ല.







