ഇസ്രായേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണം മനസാക്ഷി ഉള്ളവരെല്ലാം അപലിക്കുമെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ കെ.കെ ഷൈലജ

വെബ്ബ് ഡെസ്ക്: ഇസ്രായേൽ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണം മനസാക്ഷി ഉള്ളവരെല്ലാം അപലിക്കുമെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ കെ.കെ ഷൈലജ.ഫേസ് ബുക്ക് പോസ്റ്റിലാണ് കെ കെ. ശൈലജ യുദ്ധം പരാമർച്ച് പോസ്റ്റിട്ടിരിക്കുന്നത്. 1948 മുതൽ പലസ്തീൻ ജനത അനുഭവിക്കുന്നത് ഇതേ തരത്തിലുള്ള ഭീകരതയാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

പോസ്റ്റിൻ്റെ പൂർണ്ണ രൂപം വായിക്കാം

“അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും
അനന്തരഫലമാണ് യുദ്ധങ്ങൾ.നിഷ്കളങ്കരായഅനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതികൊടുക്കപ്പെടുന്നു.ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രയേലിന്റെ ജനവാസ മേഖലയിൽഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും. അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനതഅനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ളഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലുംഅവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാൻ കഴിയില്ല.മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായയുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കിനെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടിചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം”

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page