മൊഗ്രാല്‍: പൗരപ്രമുഖനും, മൊഗ്രാല്‍ എംസി ഹാജി ട്രസ്റ്റ് ചെയര്‍മാനുമായ മൊഗ്രാല്‍ കെകെ പുറത്തെ എംസി കുഞ്ഞഹമ്മദ് ഹാജി(80) അന്തരിച്ചു. കുമ്പളയിലെ ജീവകാരുണ്യ മേഖലയില്‍ സജീവസാന്നിധ്യമായിരുന്നു. പിതാവ് എംസി ഹാജിയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മൃതദേഹം മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ കബറടക്കും. മുസ്ലിം ലീഗ് നേതാവും, കുമ്പള പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പരേതനായ എംസി അബ്ദുല്‍ഖാദര്‍ ഹാജിയുടെയും മറിയമ്മയുടെയും ഏക മകനാണ്. ഭാര്യ: സുഹ്‌റ തെക്കില്‍. മക്കള്‍: ലുക്മാന്‍, ലുബീന(ദുബായ്), ലുഹൈ. മരുമകന്‍: മുജീബ് കുറ്റ്യാടി(ദുബായ്).







