കാലിച്ചാമരത്തെ നാടകോത്സവത്തിന് തിരശ്ശീല വീണു

കരിന്തളം: കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയുടെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഞ്ചുദിവസത്തെ സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന് സമാപനം. ാടകോത്സവത്തിന്റെ ഭാഗമായി അഞ്ചുദിവസവും അരങ്ങേറിയ നാടകങ്ങള്‍ കാണാന്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ സാംസ്‌കാരിക സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനം കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. കയനി മോഹനന്‍ അധ്യക്ഷത വഹിച്ചു. എം ചന്ദ്രന്‍ സ്വാഗതവും ഒ.എം. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാക്കോല്‍ രാജന്‍, എം.കെ. ഗോപകുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ആനക്കൈ ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ വി.വി. യശോദ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നാടകോത്സവത്തിന്റെ പ്രചരണഗാനം തയ്യാറാക്കിയ വി. മധുസൂദനന്‍, സംഗീതം നിര്‍വഹിച്ച കുമാരന്‍ കുമ്പളപ്പള്ളി, നാടകയാത്രയില്‍ രംഗാവിഷ്‌കാരം നടത്തിയ എ.വി. കൂടോല്‍, നൃത്തശില്‍പ്പം അവതരിപ്പിച്ച കലാകാരികള്‍, നാടകോത്സവത്തിന് വേദിയൊരുക്കാന്‍ ഗ്രൗണ്ട് സൗജന്യമായി വിട്ടുനല്‍കിയ ശാര്‍ങധരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം സംസ്‌കൃതിയുടെ ഭൂട്ടാനി നാടകവും അരങ്ങേറി. നാടകോത്സവത്തിന്റെ പ്രചാരണത്തിനായി നേരത്തേ വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page