കാസർകോട്: നീലേശ്വരം നെല്ലിയടുക്കം എ യു പി സ്കൂളിൽ നിന്നും വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ കാർ കണ്ടെത്തി ഡ്രൈവറെ പിടികൂടി.കിനാന്നൂർ പള്ളം അനാർപ്പിലെ പതിമൂന്നുകാരി ശ്രീനന്ദയെ ഇടിച്ച ശേഷം നിർത്താതെ പോയ മാരുതി വാഗൺ ആർ കാറും, ഡ്രൈവർ പരപ്പ ക്ലായിക്കോട്ടെ അബ്ദുൾ ജലീൽ (43) നെയാണ് യുമാണ് പൊലീസ് പിടികൂടിയത്. നീലേശ്വരം ഇൻസ്പെക്ടർ പ്രേംസദൻ കെ , സബ് ഇൻസ്പെക്ടർ ടി.വിശാഖ്, പോലീസ് ഉദ്യോഗസ്ഥരായ അമൽ രാമചന്ദ്രൻ , സുമേഷ് മാണിയാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിദഗ്ധ അന്വേഷണത്തിലുടെയാണ് വണ്ടി പിടികൂടിയത്. കെ.എൻ 79/ 8786 നമ്പർ കാർ ഏറെ പരിശ്രമിച്ചാണ് പൊലീസ് കണ്ടെത്തിയത്. കിനാന്നൂർ സ്വദേശി ശശികുമാറിന്റെ മകളാണ് നെല്ലിയടുക്കം എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ശ്രീനന്ദ. കഴിഞ്ഞമാസം 26ന് വൈകിട്ട് 4.30ന് പള്ളത്ത് വെച്ചാണ് കുട്ടിയെ കാറിടിച്ച് വീഴ്ത്തിയത്. അപകടത്തില്‍ കുട്ടിയുടെ തോളെല്ലിന് സാരമായി പരിക്കേറ്റിരുന്നു.
