ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു; ഭർത്താവ് പൊലീസ് മുൻപാകെ കീഴടങ്ങി

കൽപ്പറ്റ: ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്നു. വയനാട് വെണ്ണിയോടാണ് സംഭവം. വെണ്ണിയോട് സ്വദേശി മുകേഷ് ആണ് ഭാര്യ അനിഷയെ (34) കൊലപ്പെടുത്തിയത്.കുടുംബ വഴക്കിനെ തുടര്‍ന്നാണ് നാടിനെ ഞെട്ടിച്ച ദാരുണ സംഭവമുണ്ടായത്. തിങ്കളാഴ്ച  രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. കൊലപാതക ശേഷം പ്രതി തന്നെ വിവരം ഫോണിലൂടെ പൊലീസിനെ അറിയിക്കുകയായിരുന്നു. കമ്പളക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.പോലീസെത്തുമ്പോഴാണ് അയൽവാസികളും വിവരം അറിയുന്നത്. പെയിൻ്റിംഗ് തൊഴിലാളിയാണ് മുകേഷ്. അനിഷ നേരത്തെ തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്തിരുന്നു. ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നാണ് അയൽവാസികൾ പറ‌ഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page