9 വയസ്സുള്ള മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ

പത്തനംതിട്ട: അടൂർ ഏനാത്ത് അച്ഛനെയും ഒൻപതുവയസ്സുള്ള മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏനാത്ത് കടികയിൽ താമസിക്കുന്ന കല്ലുംപുറത്ത് പുത്തൻപുരയ്ക്കൽ മാത്യു ടി.അലക്സ്(47) മൂത്തമകൻ മെൽവിൻ മാത്യു എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടത്. മാത്യുവിന്റെ ഇളയമകൻ രാവിലെ എഴുന്നേറ്റതിന് ശേഷമാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടത്. ഇതോടെ ബഹളംവെച്ച് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു.മാത്യുവും മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. അടൂർ വടക്കടത്തുകാവ് നടക്കാവ് സ്വദേശിയായ മാത്യു ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നാണ് വിവരം. വീടിന്റെ സ്വീകരണമുറിയിലാണ് മാത്യുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മകന്റെ മൃതദേഹം കട്ടിലിലായിരുന്നു. മകനെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്റെ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page