യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ; ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൻ്റെ നിരാശയിലെന്ന് കുറിപ്പ്

കൊല്ലം : കൊല്ലം കുണ്ടറയിൽ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂർ വേലുതമ്പി നഗര്‍ നന്ദനം എൻ. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകള്‍ സൂര്യ (22) യെ ആണ് ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് ഏഴോടെ ആയിരുന്നു സംഭവം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് പറയുന്ന കത്തും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും പൊലീസിന്  സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചു. ‌വീട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ സൂര്യ മുകളിലേക്ക് കയറിപ്പോയി. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് ഇറങ്ങിവന്നില്ല. അന്വേഷിച്ചു ചെന്ന അനിയത്തിയാണ് സൂര്യയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ  കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. റൂറല്‍ എസ്പി സുനില്‍ എം.എല്‍, ഡിവൈഎസ്പി എസ്.ഷെറീഫ്, കുണ്ടറ എസ്‌ഐ ബി. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘം തുടർനടപടികള്‍ സ്വീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page