പിഞ്ചു കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു ഗുരുതര പരിക്കുകളോടെ അമ്മ ആശുപത്രിയിൽ

തിരുവനന്തപുരം: മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. കുട്ടി മരിച്ചു. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് രേവതിയിൽ രമ്യ (30) ആണ് മകൻ അഭിദേവുമായി കിണറ്റിൽ ചാടിയത്. രാവിലെ 10 മണിയോടെയാണ് സംഭവം. ഇവർ താമസിക്കുന്ന വാടകവീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവതി കുട്ടിയുമായി ചാടിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രണ്ടുപേരെയും പുറത്തെടുത്ത് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്ബോഴേക്ക് അഭിദേവ് മരിച്ചിരുന്നു. തലയ്ക്ക് ഗുരുതര പരിക്കുകളോടെ രമ്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് രാജേഷിനെ ആറ്റിങ്ങൽ പോലീസ് ചോദ്യംചെയ്തു.കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സന്ദീപ് വാര്യരെ നെഹ്‌റു കോളേജില്‍ ആക്രമിച്ചുവെന്ന പരാതി; 25 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്, എസ് എഫ് ഐയുടെ പരാതിയില്‍ സന്ദീപ് വാര്യര്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെയും കേസ്

You cannot copy content of this page