കാസർകോട്: ഉദുമ ജിഎൽപി സ്കൂളിൽ കളിക്കളം നിർമിക്കാനുള്ള സ്ഥലം അനുവദിക്കണമെന്ന് സ്കൂൾ പിടിഎ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പിടിഎ പ്രസിഡൻ്റ് ടി വി രവീന്ദ്രൻ അധ്യക്ഷനായി. മുൻ പ്രധാനാധ്യാപകൻ ആനന്ദൻ പേക്കടം, എസ്എംസി ചെയർമാൻ രാധാകൃഷ്ണൻ തൊട്ടിയിൽ, പിടിഎ വൈസ് പ്രസിഡൻ്റ് രാജേഷ് മാങ്ങാട്, മദർ പിടിഎ പ്രസിഡൻ്റ് നിഷ മോഹൻ, ശിൽപ, പി ഹരികൃഷ്ണൻ, ഇ വി രാജേഷ് സംസാരിച്ചു. പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ സ്വാഗതവും എം കെ റഹ്മത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രാജേഷ് മാങ്ങാട് (പ്രസിഡൻ്റ്), ഇ വി രാജേഷ്,അസ്ലാം ഷേർ ഖാൻ പാക്യാര (വൈസ് പ്രസിഡൻ്റ്), മദർ പിടിഎ: നിഷ മോഹൻ (പ്രസിഡൻ്റ്), ജയ രാജേന്ദ്രൻ, ശിൽപ അനിൽ കുമാർ (വൈസ് പ്രസിഡൻ്റ്), എസ്എംസി: രാധാകൃഷ്ണൻ തൊട്ടിയിൽ (ചെയർമാൻ), കെ രഘു, നിജേഷ് (വൈസ് ചെയർമാൻ).







