അമ്പലത്തറയില്‍ നിന്നും ഉദുമയില്‍ നിന്നും കാണാതായ യുവതീ – യുവാക്കളെ ബംഗ്ലൂരുവില്‍ കണ്ടെത്തി

കാസര്‍കോട്: അമ്പലത്തറ, ഉദുമ എന്നിവിടങ്ങളില്‍ നിന്നു കാണാതായ യുവതീ- യുവാക്കളെ ബംഗ്‌ളൂരുവില്‍ കണ്ടെത്തി. അമ്പലത്തറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവരെയും അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം 3.45 മണിയോടെയാണ് യുവതിയെ കാണാതായത്. ചിത്താരിയിലുള്ള മാതൃ മാതാവിന്റെ വീട്ടില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. എന്നാല്‍ അവിടെയെത്തുകയോ ,തിരികെ വീട്ടിലെത്തുകയോ ചെയ്തില്ല. ഇതേ തുടര്‍ന്ന് പിതാവ് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് ഉദുമയ്ക്കു സമീപത്തു നിന്നു സമപ്രായക്കാരനായ യുവാവിനെയും കാണാതായുള്ള വിവരം ലഭിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 3 മണിയോടെയാണ് യുവാവ് വീട്ടില്‍ നിന്നു ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു.
പ്രണയത്തിലായിരുന്നു യുവതീ-യുവാക്കളെന്നു പറയുന്നു. ഇതേ തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page