ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല; പതിനെട്ടുകാരിയുടെ തല അടിച്ചുപൊട്ടിച്ച് കാസ്റ്റിങ് ഡയറക്ടര്‍

മുംബൈ: ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്ന പതിനെട്ടുകാരിയുടെ തല കാസ്റ്റിങ് ഡയറക്ടര്‍ അടിച്ചുപൊട്ടിച്ചതായി പരാതി. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഓഗസ്റ്റ് 11ന് ആയിരുന്നു സംഭവം. സംഭവത്തില്‍, എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമായ ദീപക് മലാകറിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി മരിച്ചെന്നു കരുതി ഒളിവില്‍പോയ ദീപക്കിനെ ഗുജറാത്തിലെ സൂറത്തില്‍ നിന്നും പൊലീസ് പിടികൂടി. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയിലൂടെയാണ് ദീപക് പരിചയപ്പെട്ടത്. സിനിമയില്‍ എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമാണെന്ന് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയാണ് അടുപ്പം കൂടിയത്. രണ്ടു മാസം മുന്‍പ്, ദീപക് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കാണുകയും മകളെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നു അറിയിക്കുകയും ചെയ്തിരുന്നു. ഇത് അംഗീകരിച്ച മാതാപിതാക്കള്‍ അവരുടെ ഫ്‌ലാറ്റില്‍ താമസിക്കാന്‍ അനുവദിച്ചു. പഠനം പൂര്‍ത്തിയാക്കിയശേഷം ഹിന്ദി സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിനുശേഷം വിവാഹമാകാമെന്നും പെണ്‍കുട്ടി ഇയാളോടു വ്യക്തമാക്കിയിരുന്നു. ഇതുകേട്ട്
രോഷാകുലനായ ദീപക് പെണ്‍കുട്ടിയെ സുഹൃത്തിന്റെ ഫ്‌ലാറ്റിലേക്കു കൊണ്ടുപോവുകയും പിന്നീട് അവിടെവച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കുഴഞ്ഞു വീഴുന്നതുവരെ പെണ്‍കുട്ടിയുടെ തല ചുമരില്‍ ഇടിച്ചു. ബോധരഹിതയായി നിലത്തു വീണപ്പോള്‍ മരിച്ചെന്നു കരുതി സ്ഥലം വിട്ടു. രണ്ടു ദിവസം ഐസിയുവില്‍ കഴിഞ്ഞ പെണ്‍കുട്ടി ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഉപ്പളയിലെ യുവ കരാറുകാരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; സ്‌കൂട്ടര്‍ പാലത്തിനു മുകളില്‍ ഉപേക്ഷിച്ച നിലയില്‍, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്, മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

You cannot copy content of this page