കുണ്ടങ്കേരടുക്കയില്‍ ‘പുള്ളിമുറി’ ചൂതാട്ടം; 5 പേര്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് 16,520 രൂപ

കാസര്‍കോട്: കുമ്പള കുണ്ടങ്കേരടുക്ക ഐഎച്ച്ആര്‍ഡി കോളേജിന് സമീപം പരസ്യമായി പണം വെച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള എസ്‌ഐ വിവി സന്തോഷിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് സംഘം കുടുങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ച ആളുകളെ തടഞ്ഞുവക്കുകയായിരുന്നു. ഉള്ളാള്‍ മുഖച്ചേരി സ്വദേശി ഇംതിയാസ്(43), കോയിപ്പാടി ബദരിയ നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ധീഖ്(35), ഉപ്പിനങ്ങാടി കരായ സ്വദേശി യുബി നൗഷാദ്(40), ഉപ്പിനങ്ങാടി രാമനഗര്‍ സ്വദേശി മഞ്ചുനാഥ ഷേണായി(45), കോട്ടേക്കാര്‍ ഉച്ചില സ്വദേശി മുഹമ്മദ് ഹാരീസ്(42) എന്നിവരെയാണ് പിടികൂടിയത്. പ്രതികളില്‍ നിന്ന് 16520 രൂപയും ചീട്ടുകളും പിടിച്ചെടുത്തു. കേരള ഗെയിമിംഗ് ആക്ട് സെക്ഷന്‍ 15 പ്രകാരം കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിടിച്ചെടുത്ത പണവും മറ്റ് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കും. പ്രദേശത്ത് ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page