ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം, മദ്യലഹരിയില്‍ കാറോടിച്ച രണ്ടുപേര്‍ പിടിയില്‍

ഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം. സ്‌കോര്‍പിയോ കാര്‍ ആണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. യുപി സ്വദേശികളായ മോനു കുമാര്‍, ഗൗരവ് എന്നിവരാണ് പിടിയിലായത്.
ഉത്തര്‍പ്രദേശില്‍ നിന്ന് ദില്ലിയിലേക്ക് വരുമ്പോഴാണ് സംഭവം. പിടിയിലായവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം നടക്കുകയാണെന്നു യുപി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ഗവര്‍ണര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേക്ക് സ്‌കോര്‍പിയോ കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. രണ്ടു തവണ അത്തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടായി. ആദ്യം വാഹനം തട്ടാതിരിക്കാന്‍ ഗവര്‍ണറുടെ വാഹനം വെട്ടിച്ചുമാറ്റി. എന്നാല്‍ കുറച്ചുദൂരം കൂടി ചെന്നപ്പോള്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണുകയായിരുന്നു. വാഹനവ്യൂഹം മുന്നോട്ട്‌പോയപ്പോള്‍ വീണ്ടും സ്‌കോര്‍പിയോ കാര്‍ തട്ടാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. കാര്‍ വെട്ടിച്ച് മാറ്റിയതിനാല്‍ അപകടം ഒഴിവായി. ഈ സമയത്ത് ഗവര്‍ണര്‍ ഉറക്കത്തിലായിരുന്നു. ഗവര്‍ണര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് സംഭവം യുപി പൊലീസില്‍ അറിയിക്കുകയായിരുന്നു. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചായിരുന്നു കാര്‍ കസ്റ്റഡിയിലെടുത്തത്. വാഹനം ഇടിച്ച് കയറ്റാന്‍ നോക്കിയത് മനപ്പൂര്‍വ്വമാണോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. നിലവില്‍ അസ്വാഭാവികതയൊന്നും ഉള്ളതായി റിപ്പോര്‍ട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page