റെയില്‍ പാളത്തില്‍ കയറ്റിയ മണ്ണുമാന്തി യന്ത്രം മറിഞ്ഞു, ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

നീലേശ്വരം: റെയില്‍വേ ട്രാക്ക് നിര്‍മ്മാണ ജോലിക്കിടെ മണ്ണുമാന്തി യന്ത്രം നിയന്ത്രണം വിട്ടു പാളത്തില്‍ നിന്നു മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ നീലേശ്വരം പള്ളിക്കരയിലാണ് സംഭവം. ട്രാക്കിലൂടെ മണ്ണുമാന്തി യന്ത്രം നീങ്ങുമ്പോഴാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവര്‍ ഒരുവശത്തു കൂടി ചാടിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. പാളത്തില്‍ മറിഞ്ഞതോടെ മറ്റൊരു മണ്ണുമാന്തി യന്ത്രം എത്തിച്ച് അപകടത്തില്‍ പെട്ട വാഹനത്തെ നീക്കുകയായിരുന്നു. ഈ സമയത്ത് കണ്ണൂര്‍ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് ട്രെയിന്‍ സര്‍വീസ് ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page