ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കുട്ടിയുടെ ശരീരത്തിൽ സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. കുട്ടിയെ തട്ടികൊണ്ട് പോയ പ്രതി അസഫാക് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. പീഡനം ആദ്യം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല.കുട്ടിയെ കൊലപ്പെടുത്തിയെന്ന് അസ്ഫാക്ക് ആലം നേരത്തെ കുറ്റം സമ്മതം നടത്തിയിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്