കിടപ്പിലായ വൃദ്ധയോടും ക്രൂരത, 90 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 26 കാരന്‍ അറസ്റ്റില്‍

കൊച്ചി: 90 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെറായി സ്വദേശി 26 കാരനായ ശ്യാംലാലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറി കിടപ്പിലായ വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ശ്യാംലാല്‍. വൃദ്ധയും മകളും താമസിക്കുന്ന വീട്ടിലെത്തിയായിരുന്നു അതിക്രമം. ഈ സമയത്ത് വൃദ്ധയുടെ മകള്‍ വീട്ടിലുണ്ടായിരുന്നില്ല. മകള്‍ ജോലിക്ക് പോയ സമയം നോക്കിയാണ് ശ്യാംലാല്‍ വീട്ടിലെത്തിയത്.
അയല്‍ക്കാരനായ പ്രതി മദ്യപിച്ചാണ് വൃദ്ധയുെട വീട്ടിലേക്ക് കയറി ചെന്നത്. മദ്യപിച്ചെന്ന സംശയം തോന്നിയ വൃദ്ധ വീട്ടില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച ശ്യാംലാല്‍ വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വൃദ്ധ ബഹളം വച്ചതോടെ അയല്‍വാസികളും സ്ഥലത്തെത്തി. ആളുകളെ കണ്ട യുവാവ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് മകള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്യാംലാല്‍ നിരന്തരം അയല്‍ക്കാരെ ഉപദ്രവിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page