തമിഴ് നാട്ടിൽ നിന്ന് കൈകുഞ്ഞിനെ തട്ടിയെടുത്ത് തിരുവനന്തപുരത്ത് എത്തി;നാടോടികൾ പൊലീസ് പിടിയിൽ

തിരുവനന്തപുരം: കൈക്കുഞ്ഞിനെ തട്ടികൊണ്ട് വന്ന നാടോടികൾ തിരുവന്തപുരത്ത് പിടിയിൽ. തമിഴ്നാട്ടിലെ വടശ്ശേരിയിൽ നിന്ന് തട്ടിയെടുത്ത കുഞ്ഞുമായി ചിറയിൻകീഴിലെത്തിയ നാരായണൻ , ശാന്തി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഏറനാട് എക്സ്പ്രസ്സ് ട്രയിനിൽ ഇരുവരും കുഞ്ഞുമായി എത്തിയത്.4 മാസം പ്രായമുള്ള കുഞ്ഞിനെ വടശ്ശേരി  ബസ് സ്റ്റാൻഡിൽ നിന്നാണ് തട്ടിയെടുത്തത്. കുഞ്ഞിനെ കാണാതായ സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കേരളാ പൊലീസിനെയും റെയിൽവേ അധികൃതരെയും തമിഴ്നാട് പൊലീസ് വിവരം അറിയിക്കുകയും ചെയ്തു. ചിറയിൻകീഴ് സ്റ്റേഷനിൽ നാടോടി സംഘത്തിനൊപ്പം കുട്ടിയെ കണ്ടതോടെ  തിരുവനന്തപുരം കഠിനകുളം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കേരളാ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെയും കുഞ്ഞിനെയും പിന്നീട് തമിഴ്നാട് പൊലീസിന് കൈമാറി.  ഭിക്ഷാടനത്തിനാകാം കുട്ടിയെ തട്ടികൊണ്ട് വന്നതെന്നാണ് സംശയിക്കുന്നത്. പിടിയിലായ നാരായണൻ നേരത്തെ ചിറയിൽകീഴിൽ കടയിൽ കുട നന്നാക്കുന്ന ജോലി ചെയ്തിരുന്നതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page