പ്രൊഫ. അലിയാര്‍ വെളിയത്തിന്റെ യവനിക പുസ്തക പ്രകാശനം: ശനിയാഴ്ച വൈകിട്ട് ഉദുമയിലെ പ്രൊഫ. എം എ റഹ്‌മാന്റെ വീട്ടില്‍

കാസര്‍കോട്: പ്രശസ്ത നാടക പ്രവര്‍ത്തകനും ശബ്ദ മാന്ത്രികനുമായ പ്രൊഫസര്‍ അലിയാര്‍ വെളിയത്തിന്റെ പതിനൊന്നാമത് പുസ്തകമായ യവനിക 28 (ശനി)നു വൈകിട്ട് മൂന്ന് മണിക്ക് എം എ റഹ്‌മാന്റെ ഉദുമ മൂലയിലെ വീട്ടുമുറ്റത്ത് ചേരുന്ന സഹൃദ സംഗമത്തില്‍ പ്രകാശനം ചെയ്യും. ചടങ്ങില്‍ ഡബ്ബിംഗില്‍ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അലിയാനെ ആദരിക്കുന്നതുമാണ്.
നാടക നടന്‍, നാടക പ്രവര്‍ത്തകന്‍, നിരൂപകന്‍, കമന്റേറ്റര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ പ്രൊഫ. അലിയാര്‍ കാസര്‍കോട് ഗവ. കോളേജില്‍ ആദ്യകാല അധ്യാപകനായിരുന്നു. തുടര്‍ന്നു തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം ലഭിച്ച അദ്ദേഹം നാടക പ്രതിഭകളായ നരേന്ദ്ര പ്രസാദ്, കാവാലം നാരായണപ്പണിക്കര്‍, വയലാ വാസുദേവന്‍പിള്ള തുടങ്ങിയവരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page