ബസ് യാത്രയില്‍ തൊട്ടടുത്തിരുന്ന പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം റിട്ട. അധ്യാപകന്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍

പരിയാരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച റിട്ട. അധ്യാപകന്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. മാതമംഗലം ചെമ്പാട് സ്വദേശി നിബ്രാസ് വില്ലയില്‍ ഇബ്രാഹിംകുട്ടി(56)നെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം കക്കറയിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. ബസ് കണ്ടോന്താറില്‍ എത്തിയപ്പോള്‍ ബസില്‍ സഞ്ചരിക്കവെ തൊട്ടടുത്തിരുന്നാണ് അധ്യാപകന്‍ ഉപദ്രവിച്ചത്. പെണ്‍കുട്ടി ബഹളംവെച്ചതോടെ സംഭവം പുറത്തായി. തളിപ്പറമ്പിലെ പ്രശസ്തമായ ഒരു ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നും ഈ വര്‍ഷം വിരമിച്ച അധ്യാപകനാണ് ഇബ്രാഹിംകുട്ടി. സംഭവം നടന്നത് പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് പരിയാരം പോലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ഇബ്രാഹിംകുട്ടിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page