നീലേശ്വരം മാർക്കറ്റ് ജംഗ്ഷൻ റോഡിൽ രണ്ടുദിവസം ഗതാഗത നിയന്ത്രണം; വാഹനങ്ങൾ ഇതുവഴി കടന്നു പോകണം

കാസർകോട് : ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റിൽ സർവീസ് റോഡ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ രണ്ടുദിവസം ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച രാത്രി എട്ടു മുതൽ തിങ്കളാഴ്ച രാവിലെ 8 വരെ നീലേശ്വരം മാർക്കറ്റിൽ ജംഗ്ഷൻ റോഡ് പൂർണ്ണമായും അടച്ചിടും. വാഹനങ്ങളെ വഴി തിരിച്ചുവിടും. ഇന്ന് രാത്രി മുതൽ
നീലേശ്വരം നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും തെരു റോഡ് വഴിയാണ് സഞ്ചരിക്കേണ്ടത്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മേൽപ്പാലം വഴി എത്തി, ശ്രീദേവി സർവീസ് സ്റ്റേഷന് മുമ്പിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വലതുവശത്തെ സർവീസ് റോഡിൽ പ്രവേശിച്ച് തെരു റോഡ് വഴി യാത്ര തുടരണം.
ചെറിയ വാഹനങ്ങൾക്ക് കോട്ടപ്പുറം ജങ്ഷനിൽ നിന്ന് നേരിട്ട് വലതുവശത്തെ സർവീസ് റോഡ് ഉപയോഗിച്ച് തെരു റോഡിലേക്ക് പ്രവേശിക്കാമെന്ന് അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page