യമുനാ നദിയിലെ ഡോള്‍ഫിനെ വലയിട്ട് പിടിച്ചു, ദൃശ്യം വൈറലായി, കറിവച്ചു കഴിച്ച മല്‍സ്യത്തൊഴിലാളികള്‍ക്കെതിരേ കേസ്

ഡല്‍ഹി: യമുനാ നദിയില്‍ നിന്ന് ഡോള്‍ഫിനെ പിടിച്ച് പാചകം ചെയ്ത് കഴിച്ചതിന് നാല് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്. ജൂലൈ 22ന് ഉത്തര്‍പ്രദേശിലെ നസീര്‍പൂരിലാണ് സംഭവം. ഡോള്‍ഫിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. മല്‍സ്യബന്ധനത്തിനിടെ ലഭിച്ച ഡോള്‍ഫിനെ തോളിലേറ്റി ഇവര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയും പാചകം ചെയ്ത് കഴിക്കുകയുമായിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ മത്സ്യത്തൊഴിലാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ ഡോള്‍ഫിനെ കൊണ്ടുപോകുന്നത് വഴിയാത്രക്കാര്‍ ഫോണില്‍ പകര്‍ത്തിയതായി ചെയില്‍ ഫോറസ്റ്റ് റേഞ്ചര്‍ പറഞ്ഞു. റേഞ്ചര്‍ രവീന്ദ്രകുമാറിന്റെ പരാതിയെ തുടര്‍ന്ന് രഞ്ജിത് കുമാര്‍, സഞ്ജയ്, ദീവന്‍, ബാബ എന്നിവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമം (1972) പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. രഞ്ജിത് കുമാറിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണെന്നും ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എസ്എച്ച്ഒ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ പഞ്ചായത്ത് ഓഫീസ് കാന്റീനിലെ മലിനജലം അയൽക്കാരുടെ വീട്ടുമുറ്റത്തും വഴിയിലും ; ദുർഗന്ധം കൊണ്ട് വീട്ടിലിരിക്കാനും മലിനജലം കൊണ്ട് പുറത്തിറങ്ങാനും കഴിയുന്നില്ലെന്ന് നാട്ടുകാർ
Scroll to top

You cannot copy content of this page