കെഎംസിസി തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഒരുക്കങ്ങളായി

0
8


ജിദ്ദ : പരിശുദ്ധ ഹജ്ജ്‌ കര്‍മ്മം നിര്‍വ്വഹിക്കാനെത്തുന്നവര്‍ക്ക്‌ സേവനം ചെയ്യാന്‍ സൗദി കെ.എം.സി.സി ഹജ്ജ്‌ സെല്ലിന്റെ ഭാഗമായി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ജിദ്ദ കാസര്‍കോട്‌ ജില്ല കെ.എം.സി.സി ഒരുക്കങ്ങള്‍ ആരംഭിച്ചു. അനാകിസ്‌ മാര്‍സിന്‍ പ്ലാസയില്‍ നടന്ന ജിദ്ദ കാസര്‍കോട്‌ ജില്ല ഹജ്ജ്‌ വളണ്ടിയര്‍ സംഗമം ഇബ്‌റാഹീം ഇബ്ബൂവിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ്‌ ഹസ്സന്‍ ബത്തേരി ഉദ്‌ഘാടനം ചെയ്‌തു. പ്രവാസ ജീവിതത്തില്‍ ഹാജിമാര്‍ക്ക്‌ വേണ്ടി ത്യാഗ പൂര്‍ണ്ണമായ സേവനം കാഴ്‌ചവെച്ച്‌ പുണ്യം നേടാനുള്ള സൗഭാഗ്യം സൗദി അറേബിയയില്‍ ഉള്ള പ്രവര്‍ത്തകര്‍ക്ക്‌ മാത്രം ലഭിക്കുന്ന സുവര്‍ണ്ണ അവസരമാണെന്നും ഇതില്‍ പങ്കാളികളാവുന്ന മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും ഹജ്ജിന്റെ പവിത്രത സൂക്ഷിച്ചു കൊണ്ട്‌ കര്‍മ നിരതരാകണമെന്നു ഹസ്സന്‍ ബത്തേരി പറഞ്ഞു.
ജില്ലയില്‍ നിന്നും മുന്‍ വര്‍ഷത്തെ പോലെത്തന്നെ ഇപ്രാവശ്യവും വളണ്ടിയര്‍മാരെ അയക്കുവാന്‍ തീരുമാനിച്ചു. അബ്ദുല്ല ചന്തേര മുഖ്യ പ്രഭാഷണം നടത്തി.ജലീല്‍ ചെര്‍ക്കള,റഹീം പള്ളിക്കര, കെ.എം.ഇര്‍ഷാദ്‌,അഷറഫ്‌ പള്ളം,മുഹമ്മദ്‌ അലി, സമീര്‍ ചേരങ്കൈ, അഷറഫ്‌ ആലംപാടി, ഹാരിസ്‌ മൊഗ്രാല്‍, നസീര്‍ ചുക്ക്‌, സഫീര്‍ നെല്ലിക്കുന്ന്‌, ഇജാസ്‌ ബേര്‍ക്ക, ജമാല്‍ കുമ്പള തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.
ജില്ലയിലെ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ബഷീര്‍ ചിത്താരി ക്യാപ്‌റ്റനും അബ്ദുള്ള ഹിറ്റാച്ചി, ഇബ്ബു ഇബ്രാഹീം മഞ്ചേശ്വരം, ഹമീദ്‌ ഇച്ചിലംകോട്‌ എന്നിവരെ കോ ഓര്‍ഡിനെറ്റര്‍മാരായി തിരഞ്ഞെടുത്തു. വളണ്ടിയറായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ വിവിധ മണ്ഡലം കോ ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടണം.

NO COMMENTS

LEAVE A REPLY