Category: Local News

ഉളിയത്തടുക്കയിലെ പതിനേഴുകാരി ജംഷീറ ജീവനൊടുക്കി;കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: പതിനേഴുകാരി ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങി മരിച്ചു. ഉളിയത്തടുക്ക, റഹ്്മത്ത് നഗറിലെ ഷിഹാബ്-ആയിഷ ദമ്പതികളുടെ മകള്‍ ജംഷീറ(17)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കാസര്‍കോട്ടെ വ്യാപാര സ്ഥാപനങ്ങളിലെ കവര്‍ച്ച; വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും ലഭിച്ചു; മോഷ്ടാക്കള്‍ രക്ഷപ്പെട്ടത് ട്രെയിനിലോ?

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനു സമീപത്തെ രണ്ട് കടകളില്‍ കവര്‍ച്ചയും രണ്ടിടങ്ങളില്‍ കവര്‍ച്ചാശ്രമവും നടത്തിയവരുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തി. ഇവ പരിശോധിച്ചുവരികയാണ്.ശനിയാഴ്ച രാത്രിയാണ് കവര്‍ച്ചയും കവര്‍ച്ചാശ്രമവും നടന്നത്. കറന്തക്കാട്ടുള്ള സിറ്റി

കുമ്പള ഭാസ്‌കര നഗറില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു; ബോവിക്കാനം സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള കെഎസ്ടിപി റോഡില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു. ബോവിക്കാനം സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭാസ്‌കര നഗറിലാണ് അപകടം. ബോവിക്കാനം സ്വദേശികളായ സാദത്ത്(30), ബദറുദ്ദീന്‍(23), റുഖിയ(50),

ക്ഷേത്ര പരിസരത്ത് അവശനിലയില്‍ കണ്ട പെര്‍ളയിലെ ബസ് ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: ക്ഷേത്ര പരിസരത്ത് അവശനിലയില്‍ കണ്ട പെര്‍ളയിലെ ബസ് ഡ്രൈവര്‍ മരിച്ചു.പെര്‍ള ബജകൂട്ലു സ്വദേശി ഗിരിധര പൂജാരി (56) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് പെര്‍ള അയ്യപ്പക്ഷേത്രത്തിന് സമീപം അവശനിലയില്‍ കണ്ടെത്തിയത്.

റാണിപുരത്തേക്ക് പോവുകയായിരുന്ന കാര്‍ തലകീഴായി മറിഞ്ഞു; ഒരാള്‍ക്ക് പരിക്ക്‌

കാസര്‍കോട്: റാണിപുരത്തേക്ക് പോവുകയായിരുന്ന കാര്‍ മാലക്കല്ല് പതിനെട്ടാംമൈലില്‍ തലകീഴായി മറിഞ്ഞു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് കണ്ണോത്ത് അക്കരക്കുണ്ടില്‍ ഫാദിലി(24)നാണ് പരിക്ക്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നതിനിടയിലാണ് അപകടം.

കൊവ്വല്‍ പള്ളിയില്‍ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാസര്‍കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീലേശ്വരം ചിറപ്പുറം ആലിന്‍ കീഴിലെ പെയിന്റിംഗ് തൊഴിലാളി രഘുവിന്റെ മകന്‍ കിഷോര്‍ കുമാറാ(20)ണ് ആശുപത്രിയില്‍ ചികില്‍സക്കിടെ ഇന്നു ഉച്ചയോടെയാണ് മരിച്ചത്. ശനിയാഴ്ച

മാലോം വലിയ പുഞ്ചയില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം; വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു

കാസര്‍കോട്: ബളാല്‍ പഞ്ചായത്തിലെ മാലോം വലിയ പുഞ്ചയില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ശനിയാഴ്ച രാത്രിയോടെ ഇറങ്ങിയ കാട്ടാനകള്‍ ഇരുചക്ര വാഹനം എടുത്തെറിഞ്ഞു. കാര്‍ഷിക വിളകള്‍ പിഴുതെറിഞ്ഞും ചവിട്ടിമെതിച്ചും ആനകൂട്ടം വ്യാപകമായി കൃഷിനാശം വരുത്തി. രാവിലെ ആറുമണിയോടെ

കാസര്‍കോട്ട് കവര്‍ച്ചാ സംഘം; കറന്തക്കാട്ടും അശ്വിനി നഗറിലും നാലു കടകളുടെ പൂട്ടു പൊളിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട്ട് നഗരത്തിലെ വിവിധ കടകളില്‍ കവര്‍ച്ചാശ്രമം. ടൗണിലെ കറന്തക്കാട്, അശ്വിനി നഗര്‍, റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ ശനിയാഴ്ച രാത്രി നാലു കടകളില്‍ കവര്‍ച്ചാ ശ്രമം നടന്നു. കടകളിലെ പൂട്ടും ഷട്ടറും ഇന്നു രാവിലെ

നീലേശ്വരത്ത് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി റാദ്ദാക്കി; പങ്കെടുക്കേണ്ടിയിരുന്നത് കാസര്‍കോട് മുതല്‍ തൃശൂര്‍ ജില്ലവരെയുള്ളവര്‍

കാസര്‍കോട്: നീലേശ്വരത്ത് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി റാദ്ദാക്കി. ഉത്തരകേരള ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ റാലി റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.ജൂലായ് 18 മുതല്‍ 25 വരെ നീലേശ്വരം ഇ എം

മീഞ്ചയില്‍ വന്‍ ക്ഷേത്ര കവര്‍ച്ച; തിരുവാഭരണങ്ങള്‍ കൊള്ളയടിച്ചു

കാസര്‍കോട്: ജില്ലയില്‍ ഭവന ഭേദനങ്ങള്‍ വ്യപകമായതിനു പിന്നാലെ ക്ഷേത്രത്തിലും വന്‍കവര്‍ച്ച. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീഞ്ച, മിയാപദവ്, തലേക്കള ശ്രീ സദാശിവ രാമവിട്ടല ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.ചിരപുരാതനമായ ക്ഷേത്രശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത് അകത്ത്

You cannot copy content of this page