ധര്‍മ്മസ്ഥല ഗ്രാമവികസന പദ്ധതി കുണ്ടംകുഴി യൂണിയന്‍ സമ്മേളനം നടത്തി

കുണ്ടംകുഴി : ധര്‍മ്മസ്ഥല ഗ്രാമവികസന പദ്ധതി കാസര്‍കോട് താലൂക്ക് ഇടനീര്‍മേഖലയിലെ കുണ്ടംകുഴി യൂണിയന്‍ വാര്‍ഷികവും ഭജന മംഗളോത്സവം കുണ്ടംകുഴി വ്യാപാര ഭവനില്‍ ആഘോഷിച്ചു. ശ്യാം ഭട്ട് അധ്യക്ഷത വഹിച്ചു, ചരലില്‍ രാഘവന്‍ ഗുരുസ്വാമി ഉദ്ഘാടനം ചെയ്തു, ദക്ഷിണ കന്നഡ 2 ജില്ലാ ഡയറക്ടര്‍ എ ബാബു നായക്, രാജന്‍ മുളിയാര്‍, ദിനേശ്, രാധാകൃഷ്ണ ഭട്ട്, ദക്ഷായണി പ്രസംഗിച്ചു. യൂണിയന്‍ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. അശ്വത്, ഹരീഷ് പരിപാടികള്‍ അവതരിപ്പിച്ചു. സേവാ പ്രതിനിധി നവീന കുമാരി സ്വാഗതവും അശ്വത് കുമാര്‍ നന്ദിയും പറഞ്ഞു. ഭജനയും സാംസ്‌കാരിക പരിപാടികളും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page