കാസര്‍കോട്: വീട്ടുമുറ്റത്തു നിന്ന് കാല്‍ വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കള്ളാര്‍, മാലക്കല്ല്, പാറക്കയം ആനിമൂട്ടില്‍ ഹൗസിലെ എ.ഒ അബ്രഹാം (90) ആണ് കാസര്‍കോട് ഇന്ദിരാനഗറിലെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്.
ഫെബ്രുവരി 21ന് വൈകുന്നേരം മൂന്നര മണിയോടെയാണ് അപകടം ഉണ്ടായത്. ഭാര്യ: മറിയാമ്മ.
മക്കള്‍: ജോസ് (റിട്ട. സെക്രട്ടറി കള്ളാര്‍ ഗ്രാമപഞ്ചായത്ത്), എലിസബത്ത്, സിസ്റ്റര്‍ അനി, സിസ്റ്റര്‍ സുനി. മരുമക്കള്‍: ജോര്‍ജ്ജ് പൂതപ്പാറ, ജെന്നി ജോര്‍ജ്ജ് ആളൂപ്പറമ്പില്‍.
സംസ്‌കാരം മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയം സെമിത്തേരിയില്‍ നടന്നു.







