Category: Kasaragod

കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: പ്രധാനമന്ത്രി മോദിയെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. കേരളത്തെയും സംസ്ഥാനം നേടിയ പുരോഗതിയെയും നുണകള്‍ കൊണ്ട് മൂടാന്‍ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷ കക്ഷിയുടെ അഖിലേന്ത്യാ പ്രധാനിയും ഒരേ

ബദിയടുക്കയില്‍ വീണ്ടും കവര്‍ച്ച; വീട്ടുകാര്‍ തെയ്യം കെട്ട് കാണാന്‍ പോയ സമയത്ത് വീട് കുത്തിത്തുറന്ന് ഏഴുപവന്‍ ആഭരണങ്ങളും പണവും കവര്‍ച്ചചെയ്തു

കാസര്‍കോട്: ബദിയടുക്കയില്‍ തസ്‌ക്കര ശല്യം ഒഴിയുന്നില്ല. സാലത്തടുക്കയില്‍ വീട് കുത്തിത്തുറന്ന് ഏഴുപവന്‍ സ്വര്‍ണാഭരണങ്ങളും 65000 രൂപയും കവര്‍ന്നതായി പരാതി. സാലത്തടുക്കയിലെ യശോധയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. യശോധയും മക്കളും വൈകീട്ട് വീട്

മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ചാ ശ്രമം; പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ച നടന്നതായി സൂചന. ഐല മൈതാനത്തിന് സമീപത്തുള്ള ഓഫീസിന്റെ മൂന്നു വാതിലുകളുടെയും പൂട്ട് തകര്‍ത്ത് വാതില്‍ തുറന്ന നിലയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി നാരായണ നായ്ക് ഞായറാഴ്ച രാവിലെ ഓഫീസ്

മൊര്‍ത്തണയില്‍ ജനവാസ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി

കാസര്‍കോട്: മൊര്‍ത്തണയില്‍ ജനവാസ സ്ഥലത്ത് ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി. തള്ളാന്‍ ശ്രമിച്ച ആളിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ലോറി ഡ്രൈവര്‍ സുബ്ബയ്യക്കട്ട സ്വദേശി അബ്ദുല്‍ റഹ്‌മാന്‍(34)

കേരള വികസനത്തിന് തുരങ്കം വെക്കാൻ കോൺഗ്രസ്- ബി. ജെ.പി ഒത്തുകളി: പ്രൊഫ. മുഹമ്മദ് സുലൈമാൻ

കാഞ്ഞങ്ങാട്: കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാൻ കോൺഗ്രസ്- ബി ജെ. പി ഒത്തുകളി നടക്കുകയാണെന്ന്ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ്‌ സുലൈമാൻ പറഞ്ഞു. കൊടി പിടിക്കാൻ സ്വാതന്ത്ര്യമില്ലാത്ത രാഹുൽ ഗാന്ധിയുടെ പാർട്ടിയുടെ കൂടെ നിൽക്കുന്നത്

മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ ഹോം വോട്ടിംഗ് നാളെ നടക്കില്ല; ഏപ്രില്‍ 22ലേക്ക് മാറ്റി

കാസർകോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ ഹോം വോട്ടിംഗിന്റെ ഭാഗമായി നാളെ ഞായറാഴ്ച്ച നിശ്ചയിച്ചിരുന്ന മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഹോം വോട്ടിംഗ് ഏപ്രില്‍ 22ന് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയതായി വരണാധികാരി ജില്ലാ കളക്ടര്‍

വിവാഹം കഴിഞ്ഞ് ഒരുമാസം പോലും ആയില്ല; ഭാര്യക്ക് സൗന്ദര്യമില്ലെന്നും സ്വര്‍ണം കുറവാണെന്നും ഭര്‍ത്താവ്; ഗാര്‍ഹിക പീഡനത്തിനിരയാക്കിയ ഭര്‍ത്താവിനും ഭര്‍തൃസഹോദരന്റെ ഭാര്യക്കുമെതിരെ കേസ്

കണ്ണൂര്‍: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പ് ഗാര്‍ഹിക പീഡനത്തിനിരയാക്കിയതായി യുവതിയുടെ പരാതി. വെള്ളൂര്‍ കൊട്ടണച്ചേരി സ്വദേശിനിയായ 28 കാരിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഭര്‍ത്താവിനും ഭര്‍തൃസഹോദരന്റെ ഭാര്യക്കുമെതിരെ പയ്യന്നൂര്‍ പോലീസ്

കുമ്പളയില്‍ കാറും പാല്‍വണ്ടിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള നായ്ക്കാപ്പില്‍ കുമ്പളയില്‍ കാറും പാല്‍വണ്ടിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. നെല്ലിക്കട്ട സ്വദേശികളായ നാസര്‍, മാജിദ്, മുസ്സമ്മില്‍ എന്നിവര്‍ക്കും മറ്റു രണ്ടുപേര്‍ക്കുമാണ് പരിക്ക്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30

മരക്കാപ്പ് കടപ്പുറത്ത് സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും പ്രവര്‍ത്തകര്‍ ബി ജെ പിയില്‍ ചേര്‍ന്നു

കാസര്‍കോട്: സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പിയില്‍ ചേര്‍ന്നു. മരക്കാപ്പ് കടപ്പുറത്ത് കാസര്‍കോട് ലോക് സഭ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ സ്ഥാനാര്‍ത്ഥി പര്യടന പരിപാടിയില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കി. സിപിഎം

നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് ബട്ടംപാറക്കെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. കാസര്‍കോട്, കൂഡ്ലുവിലെ മഹേഷ് എന്ന മഹേഷ് ബട്ടംപാറക്കെതിരെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തിയത്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച

You cannot copy content of this page