Category: CRIME

മാങ്ങാട്ട് എസ്.ഐ.യ്ക്ക് നേരെ കയ്യേറ്റശ്രമം; ദമ്പതികള്‍ക്കെതിരെ കേസ്

കാസര്‍കോട്: വാടകവീട്ടിലെ സാമഗ്രികള്‍ നശിപ്പിച്ചുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ എസ്.ഐ.യെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ എസ്.ഐ.യെ ചീത്ത വിളിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. വാടകവീട്ടിലെ താമസക്കാരായ റഫീഖ്, ഭാര്യ

ടിക്കറ്റില്ലാതെ യാത്ര; ചോദ്യം ചെയ്ത ടി.ടി.ഇയുടെ മൂക്കു തകര്‍ത്തു, സംഭവം മാവേലി എക്സ്പ്രസില്‍

കോഴിക്കോട്: ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്ത ആള്‍ ടി.ടി.ഇയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസിലെ ടി.ടി.ഇ യായ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് പരിക്കേറ്റത്.

രണ്ടു തവണ രക്ഷപ്പെട്ടു; മൂന്നാം തവണയും അതേ സ്ഥാപനത്തില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാക്കള്‍ നാട്ടുകാരുടെ വലയില്‍ കുരുങ്ങി

കാസര്‍കോട്: രണ്ട് തവണയും കവര്‍ച്ചാമുതലുകളുമായി രക്ഷപ്പെട്ട മോഷ്ടാക്കള്‍ മൂന്നാം തവണ നാട്ടുകാരുടെ വലയില്‍ കുരുങ്ങി. പൊലീസിനു കൈമാറിയ മോഷ്ടാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക, ഹാസന്‍, ബെളൂരു, അംഗഡിഹള്ളിയിലെ ബബ്രുവാഹന്‍ എന്ന അശോകന്‍

കണ്ണൂരിൽ ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ കൊലപ്പെടുത്തി; അടിച്ചും കോടാലി കൊണ്ട് വെട്ടിയും കല്ലുകൊണ്ടിടിച്ചും കൊലപാതകം; അരുംകൊലയിലേക്ക് നയിച്ചത് കുടുംബവഴക്ക്

കണ്ണൂർ: ഉദയഗിരിയിലെതൊമരക്കാട്ട് ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചുകൊന്നു. രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ(76) എന്നയാളാണ് കൊല്ലപ്പെട്ടത്. കോടാലി കൊണ്ട് വെട്ടി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഷൈൻ മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുടുംബവഴക്കിനെ തുടർന്നാണ് ഷൈൻ

മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

തിരുവനന്തപുരം: മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തിൽ എൻ.റാമിനെ (68) വീട്ടുവളപ്പിലെ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തി.ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടിൽനിന്ന് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് വീട്ടുകാർ പൊലീസിൽ

തൃക്കരിപ്പൂരിൽ കല്യാണ പാർട്ടി സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റ് തകർത്ത് നിന്നു; ഒഴിവായത് വൻ ദുരന്തം; നാലുപേർക്ക് നിസാര പരിക്ക്

കാസർകോട്: തൃക്കരിപ്പൂരിൽ കല്യണ പാര്‍ട്ടി സഞ്ചരിച്ച ബസും എതിരേ വന്ന കാറും കൂട്ടി ഇടിച്ചു. നിയന്ത്രണം വിട്ട ബസ് എച്ച് ടി ലൈനുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. ഭാഗ്യം കൊണ്ട് വൻ ദുരന്തം

സീരിയല്‍ ഷൂട്ടിങിനിടെ സ്‌കൂട്ടര്‍ യാത്രക്കാരി ഹെല്‍മെറ്റ് ധരിച്ചില്ല; ടിവി പ്രേക്ഷകന്റെ പരാതിയില്‍ ട്രാഫിക് പൊലീസ് നടിക്ക് പിഴ ചുമത്തി

സ്‌കൂട്ടര്‍ യാത്രയുടെ ചിത്രീകരണത്തിനിടെ ഹെല്‍മറ്റ് ധരിക്കാത്തതിന് നടിക്കെതിരെ ടിവി സീരിയല്‍ പ്രേക്ഷകന്‍ പരാതി നല്‍കി. പരാതി അംഗീകരിച്ച ട്രാഫിക് പൊലീസ് നടിക്കും ഇരുചക്രവാഹന ഉടമയ്ക്കും പിഴ ചുമത്തി. ഒരു സ്വകാര്യ ടിവി ചാനലില്‍ സംപ്രേക്ഷണം

സംസാരിക്കാനാകാത്ത കുട്ടിക്ക് തിളച്ച പാല്‍ നല്‍കിയ സംഭവം; പിണറായിയിലെ അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസ്; കുട്ടി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍

കണ്ണൂര്‍: അങ്കണവാടിയില്‍ നിന്ന് തിളച്ച പാല്‍ നല്‍കിയതിനെ തുടര്‍ന്ന് സംസാരിക്കാനാകാത്ത അഞ്ചുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ഹെല്‍പ്പര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പിണറായിയിലെ അങ്കണവാടി ജീവനക്കാരി ഷീബയ്ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്.

അനധികൃത മണല്‍ക്കടത്ത് പിടികൂടാന്‍ കളക്ടറും നേരിട്ടിറങ്ങി; പുലര്‍ച്ചേ നടന്ന റെയ്ഡില്‍ ലോറിയും നാല് ടണ്‍ മണലും പിടികൂടി

കാസര്‍കോട്: അനധികൃത ഖനനങ്ങള്‍ വ്യാപകമായതോടെ മണല്‍ക്കടത്ത് പിടികൂടാന്‍ ജില്ലാകളക്ടര്‍ തന്നെ നേരിട്ട് റെയിഡിനെത്തി. ഞായറാഴ്ച പുലര്‍ച്ചേ നടത്തിയ റെയ്ഡില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഒരു ലോറിയും നാല് ടണ്‍ മണലും പിടികൂടി. മണല്‍ കടത്തുന്നതിന്

കുടകിലെ പത്താംക്ലാസുകാരിയുടെ കൊല; സംഭവ സ്ഥലത്തിന്റെ 100 മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ അറുത്തെടുത്ത തല; മൂത്ത സഹോദരിയെ കൂടി കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്

മടിക്കേരി: കുടക് സോമവാര്‍പേട്ടയില്‍ 16-കാരിയായ വിദ്യാര്‍ഥിനിയെ കൊലചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി പ്രകാശ് എന്ന ഓംകാരപ്പയെ തെളിവെടുപ്പിനെത്തിച്ച് അറുത്തുമാറ്റിയ തല കണ്ടെത്തി.പ്രതിക്കൊപ്പം പരിശോധന നടത്തിയ പൊലീസ് സംഘം സംഭവസ്ഥലത്തിനും 100 മീറ്റര്‍ അകലെ നിന്നാണ്

You cannot copy content of this page