ഗോവണിയില്‍ നിന്ന് വീണ് രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ട് വയസ്സുകാരി മരിച്ചു. പത്തനംതിട്ട, കോന്നി, മാങ്കുളത്തെ പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീര്‍- സജീന ദമ്പതികളുടെ മകള്‍ അസ്രാമറിയമാണ് മരിച്ചത്.ഗോവണിയില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കൃഷ്ണന്‍ കോമരം അന്തരിച്ചു; വിടവാങ്ങിയത് ചീരുംബാ ഭഗവതിയുടെ ഉപാസകന്‍

കാസര്‍കോട്: കാടകം, ചന്ദനടുക്കം ചീരുംബാഭഗവതി ക്ഷേത്രത്തിലെ ചീരുംബാ ഭഗവതി കോമരമായ കര്‍മ്മന്തൊടി, കാവുങ്കാലിലെ കൃഷ്ണന്‍ കോമരം (കിട്ടന്‍ കോരാസന്‍-92) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ചന്ദനടുക്ക ക്ഷേത്ര വളപ്പില്‍ ആചാര പ്രകാരം നടക്കും.അരനൂറ്റാണ്ടിലേറെയായി ചീരുംബാഭഗവതിയുടെ കോമരമായി ദേവോപാസന നടത്തിവരികയായിരുന്നു കൃഷ്ണന്‍ കോമരം.ഭാര്യ: മീനാക്ഷി അമ്മ. മക്കള്‍: രാഘവന്‍(തട്ടുമ്മല്‍), രോഹിണി(പറമ്പ്), ഗീത (ഉദുമ), ഓമന (ഉദുമ), സന്ധ്യ (ഉദുമ), നിര്‍മ്മല (കാടകം), ദീപ (കാടകം), ജ്യോതി (കാടകം).

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം

നാലാം ഖണ്ഡത്തിലെ അഞ്ചാമത്തെ മന്ത്രം:ഏതദ്ധ സ്മ തദ് വിദ്വാംസ: ആഹു: പൂര്‍വ്വേമഹാശാല: മഹാശ്രോത്രിയാ: ന നോദ്യകശ്ചനാശ്രുതമമതമവിജ്ഞാതമുദാഹരീഷ്യതീതിഹ്യേദ്ദ്യോവിദാംചക്രു:സാരം: ഈ ത്രിവൃത്കരണത്തിന്റെ അല്ലെങ്കില്‍ പഞ്ചീകരണത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ അറിഞ്ഞവരായിരുന്നു പണ്ടുള്ള മഹാശ്രോതിയന്മാരായ ഗൃഹസ്ഥന്മാര്‍. അവര്‍ ഇപ്രകാരം പറയുകയുണ്ടായി ‘ഞങ്ങളുടെ വംശത്തില്‍ ഇപ്പോള്‍ ആരും തന്നെ അറിയാത്തതിനെ അറിഞ്ഞതായോ കേള്‍ക്കാത്തതിനെ കേട്ടതായോ മനനം ചെയ്യാത്തതിനെ അറിഞ്ഞതായോ പറയാറില്ല കാരണം അവര്‍ എല്ലാത്തിന്റെയും (ത്രിവൃത്കരണത്തിന്റെയും പഞ്ചീകരണത്തിന്റെയും) സത്യം സ്വയം അനുഭൂതിതലത്തില്‍ അറിഞ്ഞവരായിരുന്നു. മേലുദ്ധരിച്ച മന്ത്രത്തിലൂടെ ഉപനിഷത്ത് കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയും വിദ്യാഭ്യാസ നിലവാരവും …

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗം

കാസര്‍കോട്: മലബാറിലെ പ്ലസ്് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉന്തും തള്ളും ഉണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.വിദ്യാനഗറിലുള്ള ഡിസിസി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ അനുനയിപ്പിച്ച ശേഷം കെ.എസ്.യു ജില്ലാ പ്രസിഡണ്ട് സവാദ് പുത്തൂരിന്റെ അധ്യക്ഷതയില്‍ ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. എം.സി പ്രഭാകരന്‍ …

വിരുന്നിനെത്തിയ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി കൂട്ട ബലാത്സംഗം; 3 പേര്‍ പിടിയില്‍

മലപ്പുറം: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട്പടി സുനില്‍കുമാര്‍ (34), താമിതൊടി ശശി (37), പ്രകാശന്‍(36) എന്നിവരാണ് പിടിയിലായത്. ഇവരില്‍ പ്രകാശന്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പാലക്കാട്ട് വെച്ചാണ് പൊലീസിന്റെ പിടിയിലായത്.ജൂണ്‍ 16ന് ആണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു വിവാഹിതയായ യുവതി. ഈ സമയത്താണ് വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്. അവശനിലയിലായ യുവതി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്തുക്കള്‍ വിവരം …

പതിനേഴുകാരിയായ മകളെ ഏഴുവര്‍ഷക്കാലം പീഡിപ്പിച്ച പിതാവിന് ജീവപര്യന്തത്തിന് പുറമെ 104 വര്‍ഷം കഠിനതടവിനും ശിക്ഷ

മലപ്പുറം: മകളെ ഏഴുവര്‍ഷക്കാലം പല തവണ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത പിതാവിനെ ജീവപര്യന്തം തടവിനും വിവിധ വകുപ്പുകളിലായി 104 വര്‍ഷത്തെ കഠിനതടവിനും ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി (രണ്ട്) വിധി പ്രസ്താവനയില്‍ പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമുള്ളയാളാണ് കേസിലെ പ്രതി. 2006ല്‍ ജനിച്ച പെണ്‍കുട്ടിയെ പത്താമത്തെ വയസ്സിലാണ് പിതാവ് ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് വിവിധ കാലങ്ങളിലായി 2023 മാര്‍ച്ച് മാസം വരെ പീഡിപ്പിച്ചു. പുറത്തു പറഞ്ഞാല്‍ കൂടുതല്‍ ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തിയതിനാല്‍ …

അടിവസ്ത്രം മാത്രം ധരിച്ച് കവര്‍ച്ചക്ക് ശ്രമം; വീട്ടുകാരെ ആക്രമിച്ചു രക്ഷപ്പെട്ട രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ചാലാട്ട് വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട കവര്‍ച്ചാ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. വാരം, മുതുക്കോത്തെ പി.വി സൂര്യന്‍, വലിയന്നൂരിലെ ആനന്ദന്‍ എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടോമി ജെ മറ്റവും സംഘവും അറസ്റ്റു ചെയ്തത്.ജൂണ്‍ 16ന് ആണ് കേസിനാസ്പദമായ സംഭവം. ചാലാട്, ക്ഷേത്രത്തിനു സമീപത്തെ കെ.വി കിഷോറിന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. കിഷോറിന്റെ ഭാര്യ ലിനിയും മകന്‍ അഖിനും കവര്‍ച്ചാശ്രമം ചെറുത്തപ്പോള്‍ സംഘം രക്ഷപ്പെടുകയായിരുന്നു.വിവരമറിഞ്ഞ് എത്തിയ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. …

പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്; സൈലന്റ് സ്‌ക്വാഡ് അന്വേഷണം തുടങ്ങി, ഗൂഢാലോചന കണ്ടെത്തല്‍ വെല്ലുവിളി

കാസര്‍കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയ ശേഷം തല്ലിക്കൊന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു കൊണ്ടുള്ള ഉത്തരവ് കാസര്‍കോട്ടെത്തി. ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ സൈലന്റ് സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. നാട്ടിലും ഗള്‍ഫിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊലക്കേസിന്റെ അന്വേഷണ ഫയലുകള്‍ കൈമാറുന്നതോടെ അന്വേഷണം ഊര്‍ജ്ജിതമായി നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ ആലോചന. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലുള്ള കേസ് ഫയലുകള്‍ തിങ്കളാഴ്ച ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.2022 ജൂണ്‍ 26ന് ആണ് പുത്തിഗെ, മുഗുവിലെ …

മഴക്കാലകള്ളന്മാര്‍ മലബാറിലേക്ക്; തൃക്കരിപ്പൂരില്‍ ക്ഷേത്ര കവര്‍ച്ചാശ്രമം

കാസര്‍കോട്: മഴക്കാലത്ത് മാത്രം കവര്‍ച്ച നടത്തുന്നത് പതിവാക്കിയ സംഘം ജില്ലയില്‍ തമ്പടിച്ചതായുള്ള സൂചനകള്‍ക്ക് പിന്നാലെ തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ ക്ഷേത്രത്തിലും കവര്‍ച്ചാ ശ്രമം. കഴിഞ്ഞ ദിവസം നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നു ക്യാമറയും പണവും പോയ സംഭവത്തിന് പിന്നാലെയാണ് തൃക്കരിപ്പൂരില്‍ ക്ഷേത്രക്കവര്‍ച്ചയ്ക്ക് ശ്രമം ഉണ്ടായത്. ഇളമ്പച്ചി, തിരുവമ്പാടി ക്ഷേത്രത്തിലെ ഓഫീസ് മുറിയുടെ പൂട്ടു തകര്‍ത്ത് അകത്ത് കടന്ന കവര്‍ച്ചക്കാര്‍ക്ക് വിലപിടിപ്പുള്ള ഒന്നും കൈക്കലാക്കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മഴക്കാലങ്ങളില്‍ മാത്രം കവര്‍ച്ച നടത്തുന്നതില്‍ …

ആന്ധ്രയില്‍ പകരത്തിനു പകരം; അന്ന് ജഗന്‍മോഹന്‍, ചന്ദ്രബാബു നായിഡുവിന്റെ കോണ്‍ഫറന്‍സ് ഹാള്‍ ഇടിച്ചുനിരത്തി; ഇന്ന് ജഗന്‍മോഹന്റെ പാര്‍ട്ടി ആസ്ഥാനം ചന്ദ്രബാബു സര്‍ക്കാര്‍ തകര്‍ത്തു

അമരാവതി: ആന്ധ്രയിലെ മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയായ വൈ.എസ്.ആര്‍ സി.പിക്കു വിജയവാഡയില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ആസ്ഥാന മന്ദിരം ബുള്‍ഡോസര്‍ ഉപയോഗിച്ചു ചന്ദ്രബാബു സര്‍ക്കാര്‍ ഇടിച്ചുനിരത്തി.2019ല്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായപ്പോള്‍ തെലുഗുദേശം പാര്‍ട്ടി പ്രസിഡണ്ടായ ചന്ദ്രബാബു നായിഡു തന്റെ വീടിനോട് ചേര്‍ന്നു നിര്‍മ്മിച്ചിരുന്ന കോണ്‍ഫറന്‍സ് ഹാള്‍ ഇടിച്ചു നിരത്തിയിരുന്നു.പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്നെ കാണാന്‍ വരുന്ന ജനങ്ങളുമായി സംസാരിക്കാനുള്ള ഹാള്‍ നിലനിര്‍ത്തണമെന്ന് ചന്ദ്രബാബു നായിഡു, ഗയന്‍മോഹന്‍ റെഡ്ഡിയോട് അഭ്യര്‍ത്ഥിച്ചതിന്റെ പിറ്റേന്നാണ് അത് ഇടിച്ചു നിരത്തിയത്.ഇതിനുള്ള പ്രതികാരമാണ് താന്‍ മുഖ്യമന്ത്രിയായ ഉടനെ …

ആരിക്കാടിയിലെ വാഹനാപകടം; അസ്‌കര്‍ യാത്രയായത് സ്വപ്‌നം പൂവണിയാതെ, നാട് കണ്ണീരില്‍

കാസര്‍കോട്: ആരിക്കാടി ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്്ത്തി. കൊടിയമ്മ, ചേപ്പിനടുക്കയിലെ സീരങ്കി മുഹമ്മദ്-ഖദീജ ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഹ്്മാന്‍ അസ്‌കര്‍ (22) ആണ് മരണപ്പെട്ടത്. ഇയാളുടെ സുഹൃത്ത് അനസിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി 9.15ന് സുഹൃത്ത് അനസുമായി അസ്‌കര്‍ ചേപ്പിനടുക്കയിലേക്ക് ബൈക്കില്‍ പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കടവത്ത് ഒന്നാം ഗേറ്റില്‍ എത്തിയപ്പോള്‍ എതിര്‍ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ മീന്‍ വണ്ടി ബൈക്കിലിടിച്ചാണ് അപകടം. ഉടന്‍ തന്നെ …

തൊഴിലാളി ചൂഷണം: ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്നരായ ഹിന്ദുജ കുടുംബാംഗങ്ങള്‍ക്ക് തടവ് ശിക്ഷ

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ ഹിന്ദുജ കുടുംബത്തിലെ നാലു പേര്‍ക്ക് സ്വിസ് കോടതി തടവു ശിക്ഷ വിധിച്ചു.വീട്ടുജോലിക്കാരെക്കൊണ്ട് അമിതമായി ജോലി ചെയ്യിക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തുവെന്ന കേസിലാണ് വിധി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഹിന്ദുജ കുടുംബത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.ജീവനക്കാര്‍ക്കു കുറഞ്ഞ ശമ്പളം നല്‍കി കൂടുതല്‍ ജോലി ചെയ്യിക്കുകയും ശമ്പളത്തുക ജോലിക്കാര്‍ക്ക് എളുപ്പത്തില്‍ എടുക്കാന്‍ കഴിയാത്ത അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ജോലിക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുകയും ചെയ്തതിനാണ് കേസ്. ഹിന്ദുജ സഹോദരങ്ങള്‍ക്ക് ബ്രിട്ടനില്‍ 25 കിടപ്പുമുറികളുളള വീട്, മുന്‍ സര്‍ക്കാര്‍ …

ഐ.എസ്.ആര്‍.ഒ, ജി.എസ്.ടി ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; പൊലീസുകാരന്റെ തൊപ്പി തെറുപ്പിച്ച യുവതിക്കെതിരെ ഒടുവില്‍ കേസ്

കാസര്‍കോട്: ഐ.എസ്.ആര്‍.ഒ, ജി.എസ്.ടി ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് പതിവാക്കുകയും പൊലീസുകാരന്റെ തൊപ്പി തെറുപ്പിക്കുകയും ചെയ്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഗള്‍ഫുകാരന്റെ ഭാര്യയായ 32 കാരിക്കെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. കടം വാങ്ങിയ ഒരു ലക്ഷം രൂപയും സ്വര്‍ണ്ണ മാലയും തിരികെ ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് ഒരു യുവാവ് നല്‍കിയ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.അതേ സമയം ആരോപണ വിധേയയായ യുവതിക്കെതിരെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു.ഐ.എസ്.ആര്‍.ഒ, ജി.എസ്.ടി …

സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ.യുടെ സഹോദരന്‍ അന്തരിച്ചു

കാസര്‍കോട്: സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ.യുടെ സഹോദരന്‍ ബേഡകം, പന്നിയാടിയിലെ സി. ബാബു (85) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: രഘു (കുറ്റിക്കോല്‍), സുമതി (ബീംബുങ്കാല്‍), ചന്ദ്രന്‍ (പന്നിയാടി). മരുമക്കള്‍: ശ്യാമള, പരേതനായ മാധവന്‍(നീര്‍ക്കയ), ശ്രീലത (ബന്തടുക്ക). മറ്റു സഹോദരങ്ങള്‍: ചന്തു (അമ്മങ്കോട്), കാരിച്ചി (വെള്ളിക്കോത്ത്). സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

ടി.പി വധക്കേസ്: മൂന്നു പ്രതികളെ വിട്ടയക്കാന്‍ നീക്കം; നേരിടുമെന്ന് കെ.കെ രമ

കൊച്ചി: ഹൈക്കോടതി വിധി മറികടന്ന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയക്കാന്‍ നീക്കം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ എം.എല്‍.എ. പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ കോടതി അലക്ഷ്യമാണെന്നും രമ പറഞ്ഞു. ടി.പി വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാനാണ് ആലോചിക്കുന്നത്. ശിക്ഷാ ഇളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോര്‍ട്ട് തേടി. ഈ വിവരം പുറത്തു വന്നതോടെയാണ് ടി.പി …

എന്തിന്, എനിക്ക് മാത്രം ഇത്ര സങ്കടം..

”നല്ലൊരു മനുഷ്യനായിരുന്നു. ജീവിക്കാന്‍ അയാള്‍ക്ക് യോഗല്ല അതന്നെ അല്ലാതിപ്പോ എന്തിനാ ഈ മരണം.’ആ പിള്ളേരെയെങ്കിലും ഓര്‍ക്കായിരുന്നില്ലേ അയാള്‍ക്ക്.’നമ്മള്‍ ഇപ്പോള്‍ പറഞ്ഞിട്ടെന്താ ഓരോരുത്തര്‍ക്കും ഓരോ വിധിയല്ലേ.’കടം കയറി മൂടിന്നാ കേട്ട് കേള്‍വി. വീട്ടാന്‍ കഴിയില്ലെന്ന് മനസ്സിലായി കാണും. മുതലാളിക്ക് തന്നെ പത്തിരുപതയ്യായിരം കൊടുക്കാനുണ്ടത്രെ.’നാട്ടുകാര്‍ ഇയാളെ പറ്റിച്ചു. ഇയാള്‍ മരണം കൊണ്ട് മുതലാളിയെയും.അങ്ങേരുടെ പണം പോയി കിട്ടി അത്ര തന്നെ.’പിന്നേയും പിന്നേയും അവരെന്തൊക്കയോ പറയുന്നുണ്ടായിരുന്നു.കേള്‍ക്കാനുള്ള കരുത്തെനിക്കില്ലാത്തത് കൊണ്ട് ഇരുകൈകള്‍ കൊണ്ടും ഞാനെന്റെ ചെവികള്‍ അമര്‍ത്തി പിടിച്ചു.വൈകാതെ വെള്ള പുതച്ച ഉപ്പയുടെ …

മലദ്വാരത്തിലൊളിപ്പിച്ച് കടത്തിയ 78 ലക്ഷത്തിന്റെ സ്വര്‍ണ്ണം പുറത്തെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി; ലക്ഷ്യസ്ഥാനത്തെത്തും മുമ്പെ യുവാവ് കുടുങ്ങി

കണ്ണൂര്‍: പരിശോധനകളെല്ലാം കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്ന് 78 ലക്ഷം രൂപ വില മതിക്കുന്ന 1123 ഗ്രാം സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട്, ബാലുശ്ശേരി, ഉണ്ണിക്കുളം സ്വദേശി കാക്കത്തറമ്മല്‍ ഹൗസിലെ ടി.ടി ജംഷീറി(35)ല്‍ നിന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സ്വര്‍ണ്ണം പിടികൂടിയത്. ദോഹയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ജംഷീറിനെ മട്ടന്നൂര്‍-കൂത്തുപറമ്പ റോഡില്‍ വെച്ചാണ് എയര്‍പോര്‍ട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.പി അഭിലാഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ജംഷീര്‍ സ്വര്‍ണ്ണം കടത്തിയതെന്ന് …

കഞ്ചാവും എം.ഡി.എം.എയുമായി 3 പേര്‍ അറസ്റ്റില്‍; പിടിയിലായത് റീടെയില്‍ ഏജന്റുമാര്‍ക്ക് ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘം

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ലോഡ്്ജുകളില്‍ മുറിയെടുത്ത് താമസിച്ച് ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവും മയക്കുമരുന്നും എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. വളപട്ടണം, മന്നയിലെ സി. ഷെസിന്‍ (21), അഴീക്കോട്, കടപ്പുറം റോഡിലെ പി.പി ഫര്‍സില്‍(20), വളപട്ടണം പള്ളിക്കുന്നുമ്പ്രം റോഡിലെ എം. മുഹമ്മദ് സിനാന്‍(21) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റവും സംഘവും പിടികൂടിയത്. സംഘത്തില്‍ നിന്ന് 5.60 എം.ഡി.എം.എയും 3.72 ഗ്രാം കഞ്ചാവും മൂന്ന് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. വെള്ളിയാഴ്ച സന്ധ്യയോടെ …