ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ ഹിന്ദുജ കുടുംബത്തിലെ നാലു പേര്‍ക്ക് സ്വിസ് കോടതി തടവു ശിക്ഷ വിധിച്ചു.
വീട്ടുജോലിക്കാരെക്കൊണ്ട് അമിതമായി ജോലി ചെയ്യിക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തുവെന്ന കേസിലാണ് വിധി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഹിന്ദുജ കുടുംബത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
ജീവനക്കാര്‍ക്കു കുറഞ്ഞ ശമ്പളം നല്‍കി കൂടുതല്‍ ജോലി ചെയ്യിക്കുകയും ശമ്പളത്തുക ജോലിക്കാര്‍ക്ക് എളുപ്പത്തില്‍ എടുക്കാന്‍ കഴിയാത്ത അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ജോലിക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുകയും ചെയ്തതിനാണ് കേസ്. ഹിന്ദുജ സഹോദരങ്ങള്‍ക്ക് ബ്രിട്ടനില്‍ 25 കിടപ്പുമുറികളുളള വീട്, മുന്‍ സര്‍ക്കാര്‍ കെട്ടിടമായ ഓള്‍ഡ് വാര്‍ഒഗീസിലെ പഞ്ചനക്ഷത്ര റാഫിള്‍സ് ഹോട്ടല്‍, റിയല്‍ എസ്‌റ്റേറ്റ്, ഓട്ടോമോട്ടീവ് നിര്‍മ്മാണം, ബാങ്കിംഗ്, ഓയില്‍ ആന്റ് ഗ്യാസ്, ഹെല്‍ത്ത് കെയര്‍ എന്നിവയുടെ ഉടമകളാണ് ഹിന്ദുജ കുടുംബം.
പ്രകാശ് ഹിന്ദുജ, ഭാര്യ കമാല്‍ ഹിന്ദുജ, മകന്‍ അജയ് ഹിന്ദുജ, മരുമകള്‍ നമ്രത ഹിന്ദുജ എന്നിവര്‍ക്കെതിരെയാണ് വിധി. ഇന്ത്യയില്‍ നിന്ന് നിരവധി തൊഴിലാളികളെ ഇവര്‍ ബ്രിട്ടനിലേക്ക് കടത്തുകയും ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.
