അടിവസ്ത്രം മാത്രം ധരിച്ച് കവര്‍ച്ചക്ക് ശ്രമം; വീട്ടുകാരെ ആക്രമിച്ചു രക്ഷപ്പെട്ട രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ചാലാട്ട് വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട കവര്‍ച്ചാ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. വാരം, മുതുക്കോത്തെ പി.വി സൂര്യന്‍, വലിയന്നൂരിലെ ആനന്ദന്‍ എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടോമി ജെ മറ്റവും സംഘവും അറസ്റ്റു ചെയ്തത്.
ജൂണ്‍ 16ന് ആണ് കേസിനാസ്പദമായ സംഭവം. ചാലാട്, ക്ഷേത്രത്തിനു സമീപത്തെ കെ.വി കിഷോറിന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. കിഷോറിന്റെ ഭാര്യ ലിനിയും മകന്‍ അഖിനും കവര്‍ച്ചാശ്രമം ചെറുത്തപ്പോള്‍ സംഘം രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച മൂന്ന് പേര്‍ വടിയുമായി നടന്നു നീങ്ങുന്ന ദൃശ്യമാണ് കവര്‍ച്ചക്കാരെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. നേരത്തെ കവര്‍ച്ചാ കേസില്‍ പ്രതിയായിട്ടുള്ള സൂര്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് ആനന്ദനെയും അറസ്റ്റ് ചെയ്തു. സംഘത്തിലെ മൂന്നാമനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ എസ്.ഐ മാരായ സവ്യസാചി, പി.പി ഷമീല്‍, എം. അജയന്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page